ആറ്റുകാൽ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന ജ്യോത്സ്യൻ വിജയൻ നമ്പൂതിരി അന്തരിച്ചു

Published : Dec 17, 2025, 12:15 PM IST
Vijayan Namboothiri

Synopsis

കഴിഞ്ഞ 30 വർഷമായി ആറ്റുകാൽ പൊങ്കാലയ്ക്ക് തീയതിയും സമയവും കുറിച്ചിരുന്ന പ്രശസ്ത ജ്യോത്സ്യൻ വിജയൻ നമ്പൂതിരി (60) അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിൽ കുഴഞ്ഞുവീണായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം.

തിരുവനന്തപുരം: കഴിഞ്ഞ 30 വർഷത്തോളമായി തിരുവനന്തപുരത്തെ ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാലയ്ക്ക് തീയതിയും സമയവും കുറിച്ചിരുന്ന വിജയൻ നമ്പൂതിരി (60) അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്തെ വീട്ടിൽ കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. പാലക്കാട്‌ കോട്ടായിയിൽ നിന്നും ആറ്റുകാൽ അമ്മയുടെ പൊങ്കാലക്ക് തീയതിയും സമയവും കുറിക്കുന്നതിനായി വർഷങ്ങൾക് മുൻപ് തിരുവനന്തപുരത്തേക്ക് എത്തിയതാണ്. ആറ്റുകാൽ ക്ഷേത്രത്തിനടുത്ത് താമസിച്ച് ജ്യോത്സ്യനായി തുടരുകയായിരുന്നു. ഭാര്യ സവിത. മക്കൾ ആരഭി ജി എൻ, അദ്വൈത് ജി എൻ. സംസ്കാരം പിന്നീട്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ലഭിച്ച സ്വീകരണത്തില്‍ സന്തോഷം, സർക്കാരുമായി സഹകരിച്ച് പോകും'; കെടിയു വിസിയായി സിസ തോമസ് ചുമതലയേറ്റു
പഞ്ചായത്തിൽ ചാണകവെള്ളം തളിച്ച് പ്രതീകാത്മക ശുദ്ധീകരണം നടത്തിയ സംഭവം; ലീഗ് പ്രവർത്തകർക്കെതിരെ പൊലീസിൽ പരാതി നൽകി ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡൻ്റ്