
തിരുവനന്തപുരം: വിക്രം സാരാഭായി സ്പേസ് സെന്‍ററിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ 12 ജീവനക്കാര്‍ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ഇയാളുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 5 സ്ഥിരം ജീവനക്കാരും 7 കരാർ തൊഴിലാളികളെയുമാണ് നിരീക്ഷണത്തിൽ പ്രവേശിച്ചത്. ഇയാൾ ജോലി ചെയ്തിരുന്ന വിഭാഗം നാളെ അണുവിമുക്തമാക്കും.
ജില്ലയില്‍ ഇന്ന് ഏഴ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇവരില്‍ രണ്ട് പേരുടെ ഉറവിടവും വ്യക്തമല്ല.
തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍
60 വയസ്, പുരുഷൻ, പുത്തൻപാലം വള്ളക്കടവ് സ്വദേശി, വിക്രം സാരാഭായി സ്പേസ് സെന്‍ററിലെ റിട്ടയേർഡ് ഉദ്യോഗസ്ഥൻ, 18 മുതൽ രോഗലക്ഷണങ്ങൾ പ്രകടമായി. യാത്രാ പശ്ചാത്തലമില്ല.
41 പുരുഷൻ, മണക്കാട് സ്വദേശി,വിക്രം സാരാഭായി സ്പേസ് സെന്‍ററിലെ ഉദ്യോസ്ഥൻ, വിദേശ യാത്രാ പശ്ചാത്തലമില്ല.15 മുതൽ രോഗലക്ഷണം.
28 വയസുള്ള പുരുഷൻ, തമിഴ്നാട് സ്വദേശി. തമിഴ്നാട്ടിൽ നിന്നെത്തി.
68 വയസ്, പുരുഷൻ, ചിറയിൻ കീഴ്, മഹാരാഷ്ട്രയിൽ നിന്നെത്തി.
45 വയസ്, പുരുഷൻ, തിരുമല സ്വദേശി, കുവൈറ്റിൽ നിന്നെത്തി.
മണക്കാട് മാർക്കറ്റ് ജംഗ്ഷനിൽ സ്റ്റേഷനറി കട നടത്തുന്ന ആൾക്കും ഭാര്യക്കും കുട്ടിക്കും രോഗമുണ്ടായി. ഇവർ നേരത്തെ രോഗം സ്ഥിരീകരിച്ചയാളിന്റെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്നു. 15 വയസുള്ള ആൺകുട്ടി, 42 വയയുള്ള സ്ത്രീ, 50 യസുള്ള പുരുഷൻ എന്നിവർക്കാണ് മണക്കാട് രോഗം സ്ഥിരീകരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam