മൂവായിരം രൂപ കൈക്കൂലി ചോദിച്ചു; വിജിലൻസ് കെണിയൊരുക്കി, വില്ലേജ് ഓഫീസർ അറസ്റ്റിൽ

By Web TeamFirst Published Sep 29, 2022, 3:31 PM IST
Highlights

സർട്ടിഫിക്കറ്റിനായി 3,000 രൂപയാണ് വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടത്. 500 രൂപ മുൻകൂർ നൽകിയ ശേഷം പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു

ഇടുക്കി: ഇടുക്കി കൊന്നത്തടി വില്ലേജ് ഓഫീസർ പ്രമോദ് കുമാറിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി. ഫാമിലി റിലേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിനായി 2,500 രൂപാ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് പ്രമോദ് കുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. ബന്ധുത്വ സർട്ടിഫിക്കറ്റിനായി കാക്കാസിറ്റി സ്വദേശി നല്‍കിയ അപേക്ഷ കൊന്നത്തടി വില്ലേജ് ഓഫീസര്‍ പലതവണ  നിരസിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കം. സർട്ടിഫിക്കറ്റിനായി 3,000 രൂപയായിരുന്നു വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടത്. 500 രൂപ മുൻകൂർ നൽകിയ ശേഷം പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. വിജിലൻസ് സംഘം നൽകിയ പണം കൈമാറുന്നതിനിടയിലാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിന് ശേഷം  കോടതിയിൽ ഹാജരാക്കിയ പ്രമോദ് കുമാറിനെ റിമാന്റ് ചെയ്തു.  ഇത്തരത്തില്‍ നിരവധി ആളുകളില്‍ നിന്നും പ്രമോദ് കുമാര‍് കൈക്കുലീ വാങ്ങഇയെന്ന് വിവരം വിജിലന‍്സിന് ലഭിച്ചിട്ടുണ്ട്. ഇതേകുറിച്ച് അന്വേഷണം തുടങ്ങി.

 

click me!