'ബാർ കോഴക്കേസ് എഴുതി തള്ളാൻ നിർദ്ദേശിച്ചിട്ടില്ല', വെളിപ്പെടുത്തലുമായി വിൻസൻ എം പോള്‍

By Web TeamFirst Published Nov 21, 2020, 1:16 PM IST
Highlights

ബാർ കോഴക്കേസിൽ കെഎം മാണിയെ കുറ്റവിമുക്തനാക്കുന്ന റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയപ്പോള്‍ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്നും വിൻസൻപോള്‍ പടിയിറങ്ങി. സർവ്വീസ് ജീവിതം ബാക്കി നിൽക്കുമ്പോള്‍ അവധിയെടുക്കുകയായിരുന്നു

തിരുവനന്തപുരം: കെ എം മാണിക്കെതിരായ ബാർ കോഴക്കേസ് എഴുതി തള്ളാൻ താൻ നിർദ്ദേശിച്ചിട്ടില്ലെന്ന് മുൻ വിജിലൻസ് ഡയറക്ടർ വിൻസൻ എം പോള്‍. തൻറെ മുന്നിലെത്തിയ അന്വേഷണ റിപ്പോർട്ടിൽ മാണിക്കെതിരെ തെളിവുകളുണ്ടായിരുന്നില്ലെന്നും വിൻസൻപോള്‍ പറഞ്ഞു. ബിജു രമേശ് നൽകിയ ശബ്ദരേഖ എഡിറ്റ് ചെയ്തതായിരുന്നു. താൻ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന ആരോപണം ഏറെ വേദനിപ്പിച്ചെന്നും അദ്ദേഹം പ്രതികരിച്ചു.

ബാർ കോഴക്കേസിൽ കെഎം മാണിയെ കുറ്റവിമുക്തനാക്കുന്ന റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയപ്പോഴാണ് വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്നും വിൻസൻപോള്‍ പടിയിറങ്ങിയത്. സർവ്വീസ് ജീവിതം ബാക്കി നിൽക്കുമ്പോള്‍ അവധിയെടുക്കുകയായിരുന്നു അദ്ദേഹം. വർഷക്കിപ്പുറമാണ് ബാർക്കോഴ കേസിൽ താൻ സ്വീകരിച്ച നിലപാടിനെക്കുറിച്ച് വിൻസൻപോള്‍ പറയുന്നത്. കെ ബാബുവിനും രമേശ് ചെന്നിത്തലക്കുമെതിരായ വെളിപ്പെടുത്തലുകളിലെ അന്വേഷണത്തിൽ ഇടപെട്ടിട്ടില്ലെന്നും  ഇപ്പോള്‍ ആ കേസിൽ സർക്കാർ സ്വീകരിച്ച നിലപാടിനെ കുറിച്ചും ഒന്നും പറയാനില്ലെന്നും വിൻസൻപോള്‍ പോള്‍ പറഞ്ഞു.

പോള്‍ മൂത്തൂറ്റ് കേസിനിടെ എറണാകുളം റെയ്ഞ്ച് ഐജിയായിരുന്ന വിൻസൻപോളിൻറെ എസ് കത്തി പ്രയോഗം ഏറെ വിവദമായിരുന്നു. ടിപി വധക്കേസിലെ ഗൂഡലോചനയിൽ അന്വേഷണ സംഘത്തിന് കുറ്റപത്രത്തിൽ പറഞ്ഞ പ്രതികളെക്കാൾ ഒന്നും കണ്ടെത്തായിട്ടില്ല. കുഞ്ഞാലികുട്ടിക്കെതിരായ ഐസ്ക്രീ പാർലർ അട്ടിമറിക്കേസിൽ തെളിവില്ലാത്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാതിരുന്നത്, മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നൽകണമെന്ന് നിലപാടൽ ഉറച്ചുനിൽക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു. തലശേരി എഎസ്പി മുതൽ മുഖ്യവിവരാവകാശ കമ്മീഷണർ വരെ നീണ്ട 36 വർഷത്തെ സർവ്വസീസ് ജീവിതത്തിൽ നിന്നാണ് വിൻസൻപോള്‍ പടിയിറങ്ങിയത്.

click me!