വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നു, സുരേന്ദ്രനെതിരെ നിയമനടപടിയെന്ന് വിനുജ ആനന്ദ്

Published : Oct 31, 2020, 06:02 PM ISTUpdated : Oct 31, 2020, 06:04 PM IST
വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നു, സുരേന്ദ്രനെതിരെ നിയമനടപടിയെന്ന് വിനുജ ആനന്ദ്

Synopsis

തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണെന്നും സുരേന്ദ്രന് എതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും വിനുജ ആനന്ദ് പ്രതികരിച്ചു. 

തിരുവനന്തപുരം: സ്പോർട്സ് കൗൺസിലിന്റെ വാഹനങ്ങൾ സ്വർണ്ണക്കടത്തിന് ദുരുപയോഗം ചെയ്തെന്ന കെ സുരേന്ദ്രന്റെ ആരോപണങ്ങൾക്കെതിരെ നിയമനടപടിക്കൊരുങ്ങി സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ പി എ വിനുജ ആനന്ദ്. തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണെന്നും സുരേന്ദ്രന് എതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും വിനുജ ആനന്ദ് പ്രതികരിച്ചു. 

സുരേന്ദ്രൻ്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതം; നിയമ നടപടി സ്വീകരിക്കുമെന്ന് മേഴ്സിക്കുട്ടൻ

സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സി കുട്ടന്റെ പിഎ നിരവധി തവണ സ്വർണ്ണം കടത്താൻ കൂട്ടുനിന്നെന്നായിരുന്നു തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ സുരേന്ദ്രന്റെ ആരോപണം. വിമാനത്താവളത്തിലേക്കും അവിടെ നിന്നും ശിവശങ്കരന്റെ വീട്ടിലേക്കും ഒദ്യോഗിക ചിഹ്നങ്ങളുള്ള ഇവരുടെ കാർ പോയിട്ടുണ്ടെന്നും സുരേന്ദ്രൻ ആരോപിക്കുന്നു. അതേ സമയം ആരോപണങ്ങൾ തള്ളി ഒളിമ്പ്യൻ മേഴ്സി കുട്ടനും രംഗത്തെത്തി. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും മേഴ്സിക്കുട്ടനും പ്രതികരിച്ചു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വയനാട്ടിൽ അക്കൗണ്ട് തുറന്ന് ബിജെപി, തിരുനെല്ലിയിലും പുളിയാർമലയിലും ബിജെപിക്ക് നേട്ടം
മുട്ടടയിൽ യുഡിഎഫിന്‍റെ അട്ടിമറി വിജയം കാല്‍ നൂറ്റാണ്ടിനുശേഷം; ഉജ്ജ്വല വിജയത്തിൽ പ്രതികരിച്ച് വൈഷ്ണ സുരേഷ്, 'ഇത് ജനാധിപത്യത്തിന്‍റെ വിജയം'