തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ ആരോപണങ്ങൾ തള്ളി ഒളിമ്പ്യൻ മേഴ്സി കുട്ടൻ. സുരേന്ദ്രൻ്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും മേഴ്സിക്കുട്ടൻ വ്യക്തമാക്കി. ഒരു കായിക താരത്തിനെതിരെ അപവാദ പ്രചരണം നടത്താനാണ് സുരേന്ദ്രൻ ശ്രമിക്കുന്നതെന്നും മേഴ്സിക്കുട്ടൻ പറഞ്ഞു. 

സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റിന്റെ കാർ കള്ളക്കടത്തിനുപയോഗിച്ചുവെന്നായിരുന്നു കെ സുരേന്ദ്രൻ ഇന്ന് ആരോപിച്ചത്. പ്രസിഡൻ്റിൻ്റെ പി എ സിപിഎം നേതാക്കളുടെ അടുത്ത ആളാണെന്നും നിരവധി ആരോപണങ്ങളിൽ ഉൾപ്പെട്ട ആളെ പിഎ ആയി നിയമിച്ചത് ദുരൂഹമാണെന്നും സുരന്ദ്രൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു.