അഭിമാനകരമായ വിജയമാണെന്നും സന്തോഷമുണ്ടെന്നും വൈഷ്ണ സുരേഷ്. പ്രയ്തനവും കഠിനാധ്വാനവും ജനങ്ങള്‍ തിരിച്ചറിഞ്ഞ് വലിയ പിന്തുണ നൽകിയെന്നും വൈഷ്ണ സുരേഷ് പറഞ്ഞു. 25 വര്‍ഷങ്ങള്‍ക്കുശേഷമാണ് യുഡിഎഫ് മുട്ടട വാര്‍ഡിൽ വിജയിക്കുന്നത്.
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡിൽ യുഡിഎഫ് വിജയിക്കുന്നത് 25വര്‍ഷങ്ങള്‍ക്കുശേഷം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ വൈഷ്ണ സുരേഷ് ആണ് ഇവിടെ അട്ടിമറി വിജയം നേടി എൽഡിഎഫിന്‍റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തത്. അഭിമാനകരമായ വിജയമാണെന്നും സന്തോഷമുണ്ടെന്നും വൈഷ്ണ സുരേഷ് പറഞ്ഞു. ഇത് ജനാധിപത്യത്തിന്‍റെ വിജയമാണ്. ജനങ്ങല്‍ നൽകിയ വിജയമാണ്. വോട്ടര്‍ പട്ടികയിലെ പേരുമായി ബന്ധപ്പെട്ട പ്രശ്നത്തിനിടെ പറഞ്ഞതും സത്യം വിജയിക്കുമെന്നാണ്. ഇന്നും അത് തന്നെയാണ് പറയാനുള്ളത്.പ്രയ്തനവും കഠിനാധ്വാനവും ജനങ്ങള്‍ തിരിച്ചറിഞ്ഞ് വലിയ പിന്തുണ നൽകി. വളരെയധികം സന്തോഷമുണ്ടെന്നും ജനങ്ങളോട് നന്ദിയുണ്ടെന്നും വൈഷ്ണ സുരേഷ് പറഞ്ഞു. 363 വോട്ട് നേടിയാണ് വൈഷ്ണ വിജയിച്ചത്. 231 വോട്ടാണ് ഇടത് സ്ഥാനാർത്ഥി അംശു വാമദേവന് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് 106 വോട്ട് മാത്രമേ നേടാനായുള്ളൂ.



