സംസ്ഥാനത്ത് 100 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൂടി അറസ്റ്റിൽ; നടപടി ഹര്‍ത്താല്‍ അതിക്രമവുമായി ബന്ധപ്പെട്ട്

By Web TeamFirst Published Oct 6, 2022, 10:50 PM IST
Highlights

തിരുവനന്തപുരം ജില്ലയിൽ മാത്രം 50 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതൽ ആളുകൾ അറസ്റ്റിലായത് കൊല്ലത്തും. 364 പേരാണ് കൊല്ലം ജില്ലയിൽ മാത്രം അറസ്റ്റിലായത്. വരും ദിവസങ്ങളിലും അറസ്റ്റ് തുടരും. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 100 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൂടി അറസ്റ്റിൽ. പിഎഫ്ഐ ഹർത്താലിലെ അതിക്രമവുമായി ബന്ധപ്പെട്ടാണ് കേരള പൊലീസ് നടപടി. ഇതുവരെ 360 കേസുകളിലായി 2,526 പേരെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ജില്ലയിൽ മാത്രം 50 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതൽ ആളുകൾ അറസ്റ്റിലായത് കൊല്ലത്തും. 364 പേരാണ് കൊല്ലം ജില്ലയിൽ മാത്രം അറസ്റ്റിലായത്. വരും ദിവസങ്ങളിലും അറസ്റ്റ് തുടരും. 

വിവിധ ജില്ലകളില്‍ അറസ്റ്റിലായവരുടെ എണ്ണം

(ജില്ല, ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, അറസ്റ്റിലായവരുടെ എണ്ണം എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി -  25, 70
തിരുവനന്തപുരം റൂറൽ  - 25, 170 
കൊല്ലം സിറ്റി - 27, 196
കൊല്ലം റൂറൽ - 15, 165
പത്തനംതിട്ട - 18, 143
ആലപ്പുഴ - 16, 159
കോട്ടയം - 27, 411
ഇടുക്കി - 4, 54
എറണാകുളം സിറ്റി - 8, 91
എറണാകുളം റൂറൽ - 18, 101 
തൃശൂർ സിറ്റി - 13, 26
തൃശൂർ റൂറൽ - 28, 51
പാലക്കാട് - 7, 94
മലപ്പുറം - 34, 262
കോഴിക്കോട് സിറ്റി -  18, 93
കോഴിക്കോട് റൂറൽ - 29, 116
വയനാട് - 7, 116
കണ്ണൂർ സിറ്റി  - 26, 115
കണ്ണൂർ റൂറൽ - 9, 31
കാസർഗോഡ് - 6, 62

Also Read: 'കേരള പൊലീസിലുള്ളവര്‍ക്ക് പിഎഫ്ഐ ബന്ധമെന്ന് റിപ്പോര്‍ട്ടില്ല': എന്‍ഐഎ

അതസമയം പോപ്പുലർ ഫ്രണ്ടിന്‍റെയും അനുബന്ധ സംഘടനകളുടെയും നിരോധനത്തിന് അംഗീകാരം നല്‍കുന്നത് പരിശോധിക്കാൻ കേന്ദ്രം ട്രൈബ്യൂണലിനെ നിയമിച്ചു. പോപ്പുലർ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ച് സെപ്റ്റംബർ 28 നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. നിരോധന നടപടി ഹൈക്കോടതി സിറ്റിംഗ് ജഡ്ജി അധ്യക്ഷനായ ട്രൈബ്യൂണല്‍ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കണമെന്ന ചട്ടപ്രകാരമാണ് കേന്ദ്രം തുടർ നടപടി പ്രഖ്യാപിച്ചത്.

click me!