ബാലഭാസ്കറിന്‍റെ മരണം; സിബിഐ കലാഭവൻ സോബിയുടെ മൊഴിയെടുക്കുന്നു

Published : Aug 07, 2020, 04:09 PM IST
ബാലഭാസ്കറിന്‍റെ മരണം; സിബിഐ കലാഭവൻ സോബിയുടെ മൊഴിയെടുക്കുന്നു

Synopsis

ബാലഭാസ്കറിന്‍റെ മരണം ആസൂത്രിത കൊലപാതകമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സോബി മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ സിബിഐ അന്വേഷണ സംഘം കലാഭവൻ സോബിയുടെ മൊഴിയെടുക്കുന്നു. തിരുവനന്തപുരത്തെ സിബിഐ ഓഫീസിൽ ഹാജരായാണ് സോബി മൊഴി നൽകുന്നത്. 

ബാലഭാസ്കറിന്‍റെ മരണം ആസൂത്രിത കൊലപാതകമെന്ന്  നേരത്തെ സോബി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ നിലപാടിൽ ഉറച്ച് നിൽക്കുന്നു. അപകടസ്ഥലത്ത് കണ്ട കാര്യങ്ങളാണ് നേരത്തെ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരുന്നത് .അപകടത്തിന് മുൻപ് നടന്ന കാര്യങ്ങൾ സിബിഐയോട് വിശദീകരിക്കുമെന്നും സോബി മാധ്യമങ്ങളോട് പറഞ്ഞു.

രണ്ട് ദിവസം മുമ്പ്  ബാലഭാസ്കറിൻറെ അച്ഛന്‍ കെ സി ഉണ്ണിയുടെയും   ബാലഭാസ്കറിൻറെ ഭാര്യ ലക്ഷ്മിയുടെയും മൊഴി സിബിഐ എടുത്തിരുന്നു. കേസിലെ മറ്റ് പല സാക്ഷികളില്‍ നിന്നും വരും ദിവസങ്ങളിൽ സിബിഐ മൊഴിയെടുക്കും.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്ക് പങ്കെന്ന് പൊലീസ് നിഗമനം, ആക്രമിച്ചത് 15 ഓളം പേർ
ഗോവർധന്‍റെയും പങ്കജ് ഭണ്ഡാരിയുടേയും പങ്ക് വെളിപ്പെടുത്തിയതി പോറ്റി, ഇവരില്‍ നിന്നും സ്വർണം കണ്ടെത്തി; റിമാന്‍റ് റിപ്പോർട്ടിലെ വിവരങ്ങൾ