പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; വിഴിഞ്ഞം തുറമുഖ പദ്ധതി കമ്മീഷനിങ്ങ് നാളെ, നഗരത്തില്‍ കനത്ത സുരക്ഷ

Published : May 01, 2025, 07:59 PM ISTUpdated : May 01, 2025, 08:09 PM IST
പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; വിഴിഞ്ഞം തുറമുഖ പദ്ധതി കമ്മീഷനിങ്ങ് നാളെ, നഗരത്തില്‍ കനത്ത സുരക്ഷ

Synopsis

വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കാന്‍ ഇനി മണിക്കൂറുകൾ മാത്രം. രാത്രി ഏഴേമുക്കാലോടെ പ്രധാനമന്ത്രിയുടെ വിമാനം തിരുവനന്തപുരത്തെത്തി.

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനപദ്ധതി വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. എട്ട് മണിയോടെ വിമാനമിറങ്ങിയ പ്രധാനമന്ത്രി റോഡ് മാർഗം രാജ്ഭവനിലേക്കാണ് പോവുക. പ്രധാനമന്ത്രിയുടെ വരവ് കണക്കിലെടുത്ത് കനത്ത സുരക്ഷാവലയത്തിലാണ് തലസ്ഥാനഗരി. സ്വപ്നപദ്ധതി രാജ്യത്തിന് സമർപ്പിക്കുന്നത് കാണാൻ പൊതുജനത്തിന് അവസരമുണ്ടാകും.

കേരളത്തിന്‍റെ കാത്തിരിപ്പിന് വിരാമമാകുന്നു. വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കാന്‍ ഇനി മണിക്കൂറുകൾ മാത്രം. രാത്രി ഏഴേമുക്കാലോടെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെക്നിക്കൽ ഏരിയയിൽ പ്രധാനമന്ത്രിയുടെ എയർ ഇന്ത്യ വൺ വിമാനമിറങ്ങി.  റോഡ് മാർഗം രാജ്ഭവനിലേക്ക് പുറപ്പെട്ടുന്ന മോദി രാത്രി ഗവർണർക്കൊപ്പം അത്താഴവിരുന്നില്‍ പങ്കെടുക്കും. നാളെ രാവിലെ 10.15ന് വ്യോമസേനാ ഹെലികോപ്റ്ററിൽ പ്രധാനമന്ത്രി വിഴിഞ്ഞത് എത്തും. ശേഷം തുറമുഖം നടന്ന് കാണും. പിന്നെ തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കും. 12.30ഓടെ തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിക്കും. 

പെഹൽഗാം ആക്രമണ പശ്ചാതലത്തിൽ കനത്ത സുരക്ഷയിലാണ് നഗരം. കരയിലും കടലിലും പഴുതടച്ച സുരക്ഷ തുറമുഖത്തിന്റെ സുരക്ഷാ ചുമതല എസ്പിജി ഏറ്റെടുത്തു. നഗരത്തിലെമ്പാടും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കടലിൽ കോസ്റ്റ്ഗാർഡും നേവിയും സുരക്ഷയൊരുക്കും. അഭിമാനമുഹൂർത്തത്തിന് സാക്ഷിയാക്കാൻ 10,000 പേരെത്തുമെന്നാണ് കണക്കുകൂട്ടൽ. തമ്പാനൂരിൽ നിന്നും കിഴക്കേക്കോട്ടയിൽ നിന്നും കെഎസ്ആർടിസി വിഴിഞ്ഞത്തേക്ക് പ്രത്യേക സർവീസുകൾ നടത്തും. രാവിലെ ഏഴ് മുതൽ 9.30വരെ മുല്ലൂരിലെ തുറമുഖ കവാടത്തിനരികിലെ റോഡിലൂടെ പ്രവേശനം പൊതുജനങ്ങളെ കടത്തിവിടും. പ്രധാന കവാടത്തിലൂടെ പ്രവേശനം പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും വാഹവ്യൂഹം മാത്രമേ കടത്തിവിടൂ. വിഴിഞ്ഞം പരിസരത്ത് പാർക്കിംഗിനടക്കം നിയന്ത്രണം ഏ‌‌ർപ്പെടുത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ
ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും,വിവര വിശകലനം രണ്ടാഘട്ടം,ക്യാമറ ട്രാപ്പിങ് ഒടുവിൽ, 2022 ലെ സര്‍വേയിൽ കേരളത്തിൽ 213 കടുവകൾ