49 രാജ്യങ്ങൾ, 1124 സ്ഥാപനങ്ങൾ, ജോലി സ്ഥലത്തെ സുരക്ഷയിൽ അന്തർദേശീയ അവാർഡ് നേട്ടവുമായി വിഴിഞ്ഞം തുറമുഖം

Published : Mar 19, 2024, 10:16 AM ISTUpdated : Mar 19, 2024, 10:50 AM IST
49 രാജ്യങ്ങൾ, 1124 സ്ഥാപനങ്ങൾ, ജോലി സ്ഥലത്തെ സുരക്ഷയിൽ അന്തർദേശീയ അവാർഡ് നേട്ടവുമായി വിഴിഞ്ഞം തുറമുഖം

Synopsis

തൊഴിലാളികളെയും ജോലിസ്ഥലവും ആരോഗ്യകരവും സുരക്ഷിതവുമായി നിലനിർത്തുന്നതിനുള്ള പ്രതിബദ്ധതയ്ക്ക് അംഗീകാരം

തിരുവനന്തപുരം:അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (എവിപിപിഎൽ) തൊഴിലാളികളെയും ജോലിസ്ഥലവും ആരോഗ്യകരവും സുരക്ഷിതവുമായി നിലനിർത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്കുള്ള അംഗീകാരമായി ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്‍റെ  2023ലെ അന്താരാഷ്ട്ര സുരക്ഷാ അവാർഡ് നേടി.ഇന്റർനാഷണൽ സേഫ്റ്റി അവാർഡുകളിൽ ഡിസ്റ്റിംഗ്ഷൻ നേടിയ 269 ആഗോള സ്ഥാപനങ്ങളിൽ ഒന്നാണ് വിഴിഞ്ഞം പോർട്ട്. 49 രാജ്യങ്ങളിൽ നിന്നുള്ള 1124 അവാർഡ് ജേതാക്കളിൽ 269 സ്ഥാപനങ്ങൾക്കാണ് ഡിസ്റ്റിംഗ്ഷൻ ലഭിച്ചത്. ജോലി സ്ഥലത്തെ സുരക്ഷ ഉറപ്പാക്കുന്നതിൽ മികവു തെളിയിച്ച സ്ഥാപനങ്ങളെയാണ് അവാർഡിന് പരിഗണിക്കുന്നത്.

ഈ നേട്ടം ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ തുറമുഖം എന്ന വിഴിഞ്ഞത്തിന്‍റെ  ലക്ഷ്യത്തിനു ഊർജം പകരുമെന്ന് അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ സിഇഒ അശ്വിനി ഗുപ്ത പറഞ്ഞു., “ലോകത്ത് എവിടെയും അവരുടെ ജോലിയിലൂടെ ആർക്കും പരിക്കോ അസുഖമോ ഉണ്ടാകരുത് എന്നതാണ് ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്റെ  കാഴ്ചപ്പാട്. ഇത് ഉറപ്പാക്കാൻ നിയമനിർമ്മാണം മാത്രം മതിയാകില്ലെന്ന് ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്‍റെ  ചീഫ് എക്‌സിക്യൂട്ടീവ് മൈക്ക് റോബിൻസൺ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിവറേജസിന് സമീപം കത്തിക്കുത്ത്, യുവാവിന് പരിക്ക്; കുത്തിയ ആൾക്കായ് തെരച്ചില്‍
പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച; 50 പവനിലധികം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു, അന്വേഷണം ആരംഭിച്ചു