കേരള കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു, പാർട്ടി ചെയർമാൻ പി ജെ ജോസഫ് മത്സരരംഗത്ത് നിന്ന് പിന്മാറി. തൊടുപുഴയിൽ മകൻ അപു ജോൺ ജോസഫ് മത്സരിക്കുമ്പോൾ, കടുത്തുരുത്തിയിൽ മോൻസ് ജോസഫ് വീണ്ടും ജനവിധി തേടും

ഇടുക്കി: തലമുറമാറ്റത്തിന് കാഹളം മുഴക്കി കേരള കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാർട്ടി ചെയർമാൻ പി ജെ ജോസഫ് മൽസര രംഗത്ത് നിന്ന് പിന്മാറിക്കൊണ്ടുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൊടുപുഴയിൽ പി ജെ ജോസഫിന് പകരക്കാരനായി മകൻ അപു ജോൺ ജോസഫ് പോരാട്ടത്തിനിറങ്ങും. പി ജെ ജോസഫ് തന്നെയാണ് വാർത്താക്കുറിപ്പിലൂടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കടുത്തുരുത്തിയിൽ മോൻസ് ജോസഫ് വീണ്ടും ജനവിധി തേടും. ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടൻ തന്നെയാണ് സ്ഥാനാര്‍ത്ഥി. ചങ്ങനാശ്ശേരിയിൽ വിനു ജോബും തിരുവല്ലയിൽ വർഗീസ് മാമനും കോതമംഗലത്ത് ഷിബു തെക്കുമ്പുറവും പോരാട്ടത്തിനിറങ്ങും. കുട്ടനാട് മണ്ഡലത്തിൽ റെജി ചെറിയാനാണ് സ്ഥാനാർഥി. കാഞ്ഞങ്ങാട് ഷൈജി ഓട്ടപ്പള്ളിയിലാണ് കേരള കോൺഗ്രസിനായി കളത്തിലിറങ്ങുക.

കേരള കോൺഗ്രസ്‌ സ്ഥാനാർഥി പട്ടിക

തൊടുപുഴ - അപു ജോസഫ്

കോതമംഗലം - ഷിബു തെക്കുംപുറം

തിരുവല്ല - വർഗീസ് മാമ്മൻ

കുട്ടനാട് - റെജി ചെറിയാൻ

കടുത്തുരുത്തി - മോൻസ് ജോസഫ്

ചങ്ങനാശ്ശേരി - വിനു ജോബ്

ഇരിങ്ങാലക്കുട - തോമസ് ഉണ്ണിയാടൻ

കാഞ്ഞങ്ങാട് - ഷൈജി ഓട്ടപ്പള്ളിയിൽ

YouTube video player