കണ്ണൂരിൽ വ്ളോഗര്‍മാര്‍ വാ​ഹനാപകടത്തിൽ മരിച്ച സംഭവം: ദുരൂഹത ആരോപിച്ച് ബന്ധുക്കൾ, റേഞ്ച് ഡിഐജിക്ക് അന്വേഷണത്തിന്‍റെ മേൽനോട്ടം

Published : Oct 30, 2026, 12:32 PM ISTUpdated : Oct 30, 2026, 12:41 PM IST
vlogger death

Synopsis

നടാൽ ഊർപ്പഴശിക്കാവിന് സമീപമായിരുന്നു അപകടം. കാർ ഓടിച്ച മാഹി സ്വദേശി വിദു കൃഷ്ണ മദ്യലഹരിയിലായിരുന്നു.

കണ്ണൂർ: കണ്ണൂർ സ്വദേശികളായ വ്ളോഗർമാർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ റേഞ്ച് ഡിഐജി കെ. കാർത്തിക്കിന് അന്വേഷണത്തിന്‍റെ മേൽനോട്ട ചുമതല. ശിവത്തിൽ അനൂപ്, ഷബീർ താണ എന്നിവരുടെ മരണത്തിൽ ബന്ധുക്കൾ ദുരൂഹത സംശയിച്ചിരുന്നു. ഇതേ തുടർന്നാണ് കെ.കാർത്തിക്കിന് മേൽനോട്ട ചുമതല നൽകിയത്. 15നായിരുന്നു അപകടം. മാഹി പള്ളി പെരുന്നാളിന്റെ റീൽസെടുക്കാനായി പോയ അനൂപും ഷബിറും സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ കാർ ഇടിക്കുകയായിരുന്നു. നടാൽ ഊർപ്പഴശിക്കാവിന് സമീപമായിരുന്നു അപകടം. കാർ ഓടിച്ച മാഹി സ്വദേശി വിദു കൃഷ്ണ മദ്യലഹരിയിലായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മഹാരാജാസ് കോളേജിലെ പ്രതിഷേധം: വിദ്യാർത്ഥികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് എംജി സർവകലാശാല സിൻഡിക്കേറ്റ് അംഗം
സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാൻ സമ്പൂർണ സൈബർ റെസിലിയന്‍റ് കേരളം, 'ക്ലിക്ക്' ജനകീയ മുന്നേറ്റത്തിന് ഇന്ന് തുടക്കം; മമ്മൂട്ടിയടക്കം അണിനിരക്കും