'വിഎസിന് നൽകിയ കാപ്പിറ്റൽ പണിഷ്മെന്‍റ് എനിക്കും ലഭിച്ചു'; കോണ്‍ഗ്രസ് വേദിയിൽ എ സുരേഷ്, ഷാള്‍ അണിയിച്ച് സ്വീകരിച്ച് വിഡി സതീശൻ

Published : Feb 17, 2026, 08:53 PM IST
a suresh in congress

Synopsis

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പുതുയുഗയാത്രയിൽ പങ്കെടുത്ത് വിഎസ് അച്യുതാനന്ദന്‍റെ മുൻ പിഎ എ സുരേഷ്. പാലക്കാട് ജില്ലയിലെ യാത്രയുടെ സമാപന സമ്മേളന വേദിയിൽ വെച്ച് എ സുരേഷിനെ വിഡി സതീശൻ ഷാള്‍ അണിയിച്ച് സ്വീകരിച്ചു

പാലക്കാട്: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പുതുയുഗയാത്രയിൽ പങ്കെടുത്ത് വിഎസ് അച്യുതാനന്ദന്‍റെ മുൻ പിഎ എ സുരേഷ്. പാലക്കാട് ജില്ലയിലെ യാത്രയുടെ സമാപന സമ്മേളന വേദിയിൽ വെച്ച് എ സുരേഷിനെ വിഡി സതീശൻ ഷാള്‍ അണിയിച്ച് യു ഡി എഫിലേക്ക് സ്വാഗതം ചെയ്തു. കെ മുരളീധരൻ അടക്കമുള്ള നേതാക്കളും വേദിയിലുണ്ടായിരുന്നു. ചടങ്ങിൽ കൈമുറിച്ചു മാറ്റേണ്ടിവന്ന വിനോദിനിക്ക് ഭൂമിയുടെ രേഖകള്‍ വിഡി സതീശൻ കൈമാറി. 

ഇടതുസഹയാത്രികനായിരുന്ന ഹസ്കറും പാലക്കാട്ടെ പുതുയുഗ യാത്രയുടെ വേദിയിലെത്തി. ഇന്നലെ വരെ ഞാൻ അനുഭവിച്ച സമ്മർദ്ദം വലുതായിരുന്നുവെന്നും ഇടതുപക്ഷം ഇടതുപക്ഷമല്ലതാവുന്നത് കാണുന്നുവെന്നും എ സുരേഷ് പറഞ്ഞു. വി എസിന് നൽകിയ കാപ്പിറ്റൽ പണിഷ്മെന്‍റ് തനിക്കും ലഭിച്ചുവെന്നും 13 വർഷം അനുഭവിച്ച വേദന ഇന്ന് മാറിയെന്നും എ സുരേഷ് പറഞ്ഞു. നെഹ്‌റുവിയൻ സോഷ്യലിസത്തിലൂടെ ഇടത് മൂല്യങ്ങൾ നടപ്പാക്കുന്നത് യുഡിഎഫ് ആണെന്നും എ സുരേഷ് പറഞ്ഞു.  മലമ്പുഴയിൽ മത്സരിക്കണമോയെന്ന് യു ഡി എഫ് ആണ്തീരുമാനിക്കേണ്ടതെന്നും സുരേഷ് വ്യക്തമാക്കി. ഇനിയും ഒരുപാട് വിസ്മയങ്ങളുണ്ടാകുമെന്ന് വിഡി സതീശൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രസവ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞ് മരിച്ചു; ഡോക്‌ടറുടെ അനാസ്ഥയെന്ന് ആരോപണം; നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രതിഷേധം
സർവ്വം സജ്ജം! ആറ്റുകാൽ പൊങ്കാലയ്ക്ക് സ്പെഷ്യൽ ട്രെയിനുകളും അധിക സ്റ്റോപ്പുകളും അനുവദിച്ച് ഇന്ത്യൻ റെയിൽവേ