മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു; വിദഗ്ധ ഡോക്ടർമാരുടെ സംഘം ആരോഗ്യസ്ഥിതി വിലയിരുത്തി

Published : Jun 30, 2025, 12:04 PM IST
vs achuthanandan

Synopsis

തീവ്രപരിചരണ വിഭാ​ഗത്തിലാണ് വിഎസ് ഇപ്പോഴുള്ളത്.

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. ആരോഗ്യ സ്ഥിതി വിലയിരുത്താൻ പുറത്ത് നിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം എസ് യുടി ആശുപത്രിയിലെത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ‌കാരമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഡോക്ടർമാർ എത്തി ആരോഗ്യാവസ്ഥ വിലയിരുത്തുന്നത്. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ പരിശ്രമിക്കുന്നെന്നാണ് 12 മണിയോടെ ഇറങ്ങിയ മെഡിക്കൽ ബുള്ളറ്റിൻ പറയുന്നത്. കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് മുതൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വിഎസ് കഴിയുന്നത്. 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം