
കൊച്ചി: എറണാകുളത്തെ ഗ്യാസ് ഏജന്‍സികള്‍ പണിമുടക്കിലേക്ക്. ചൊവ്വാഴ്ച്ച ഗ്യാസ് ഏജൻസികള്‍ അടച്ചിട്ട് ജില്ലയില്‍ സൂചന പണിമുടക്ക് നടത്തും. വൈപ്പിനിലെ ഗ്യാസ് ഏജന്‍സിക്ക് നേരെ കൊലവിളി നടത്തിയ കേസില്‍ പ്രതികളെ പിടികൂടാത്തതിനെതിരെയാണ് സമരം. നടപടിയുണ്ടായില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി അടച്ചിടുമെന്നാണ് പാചക വാതക വിതരണ കോര്‍ഡിനേഷൻ കമ്മിറ്റിയുടെ മുന്നറിയിപ്പ്.
അതേസമയം, വൈപ്പിനിലെ വനിതാ ഗ്യാസ് ഏജൻസിയിലെ കൊലവിളി കേസിൽ പ്രതിയായ സിഐടിയു നേതാവ് ഓയിൽ കമ്പനി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. വൈപ്പിനിൽ വനിതാ ഗ്യാസ് ഏജൻസി ഉടമ, ഉമ സുധീറിനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അനിൽ കുമാർ, കൊച്ചി ഹിന്ദുസ്ഥാൻ പെട്രോളിയം ജനറൽ മാനേജറെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
ഓയിൽ കമ്പനിക്കുളളിൽ സമരത്തിനായി സിഐടിയു കെട്ടിയ പന്തൽ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ടതിൽ പ്രകോപിതനായ അനിൽകുമാർ ഉന്നത ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയായിരുന്നു. വൈപ്പിനിൽ വനിതാ ഗ്യാസ് ഏജൻസി ഉടമയെ ഇയാൾ അടക്കമുള്ള സിഐടിയു പ്രവർത്തകർ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളടക്കം അതിന് മുമ്പ് പുറത്ത് വന്നിരുന്നു. വനിതാ ഗ്യാസ് ഏജൻസി ഉടമ ഉമ സുധീറിനെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി ചേർത്തിട്ടും അനിൽകുമാറിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് ഇതുവരെയും തയാറായിട്ടില്ല.
താൽക്കാലിക ജീവനക്കാരായ നാലു പേരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള തർക്കമാണ് വൈപ്പിനിൽ ഭീഷണിയിലേക്കും അസഭ്യ വർഷത്തിലേക്കും നയിച്ചത്. തങ്ങളുടെ സർക്കാരാണ് ഭരിക്കുന്നതെന്നും കൊല്ലാൻ മടിയില്ലെന്നും പറഞ്ഞായിരുന്നു സിഐടിയുവിന്റെ നേതാവ് അനിൽ കുമാർ വനിതാ ഉടമയെ ഭീഷണിപ്പെടുത്തിയത്.
വൈപ്പിനിൽ ഗ്യാസ് ഏജൻസി ഉടമയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം കാര്യക്ഷമമാക്കിയില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് പോകേണ്ടി വരുമെന്ന് ഗ്യാസ് ഡിസ്ട്രിബ്യൂഷൻ കോർഡിനേഷൻ കമ്മിറ്റി വ്യക്തമാക്കി.വൈപ്പിനിൽ ഗ്യാസ് ഏജൻസി ഉടമയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം കാര്യക്ഷമമാക്കിയില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് പോകേണ്ടി വരുമെന്ന് ഗ്യാസ് ഡിസ്ട്രിബ്യൂഷൻ കോർഡിനേഷൻ കമ്മിറ്റി വ്യക്തമാക്കി.
വൈപ്പിനിലെ സിഐടിയു നേതാവ് ഓയിൽ കമ്പനി ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തി, ദൃശ്യങ്ങൾ പുറത്ത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam