വാളയാര്‍ കേസില്‍ തുടരന്വേഷണം; ഉത്തരവ് നാളെ, പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി

Published : Jan 22, 2021, 11:27 AM ISTUpdated : Jan 22, 2021, 06:25 PM IST
വാളയാര്‍ കേസില്‍ തുടരന്വേഷണം; ഉത്തരവ് നാളെ, പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി

Synopsis

പ്രതികളായ വി മധു, ഷിബു എന്നിവരുടെ റിമാന്‍ഡ് കാലാവധി അടുത്തമാസം അഞ്ചുവരെ നീട്ടി. പുനർവിചാരണ നടപടിക്ക് തുടക്കമിട്ടതോടെയാണ്  ബുധനാഴ്ച  ഇരുവരെയും കോടതി റിമാൻഡിലയച്ചത്. 

പാലക്കാട്: വാളയാർ കേസില്‍ തുടരന്വേഷണത്തിനുള്ള ഉത്തരവ് നാളെയെന്ന് പോക്സോ കോടതി. പ്രതികളായ വി മധു, ഷിബു എന്നിവരുടെ റിമാന്‍ഡ് കാലാവധി അടുത്തമാസം അഞ്ചുവരെ നീട്ടി. പുനർവിചാരണ നടപടിക്ക് തുടക്കമിട്ടതോടെയാണ്  ബുധനാഴ്ച  ഇരുവരെയും കോടതി റിമാൻഡിലയച്ചത്. മറ്റൊരു പ്രതി എം മധുവിന്  നേരത്തെ തന്നെ  ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.  

തുടരന്വേഷണം സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം നൽകിയ  അപേക്ഷയിലാണ് കോടതി തീരുമാനമെടുത്തത്.  റെയിൽവെ എസ് പി നിശാന്തിനിയുടെ  നേതൃത്വത്തിലുളള അന്വേഷണ സംഘം  കഴിഞ്ഞ ദിവസമാണ് തുടരന്വേഷണത്തിനുളള അപേക്ഷ കോടതിയിൽ നൽകിയത്.  കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും തുടരന്വേഷണത്തിനായി സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. 
 

PREV
click me!

Recommended Stories

കനത്ത സുരക്ഷ; വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണം, സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ
'ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപിക്ക് വോട്ട് തൃശൂരിൽ, തദ്ദേശത്തിൽ തിരുവനന്തപുരത്ത്'; തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്ന് വി എസ് സുനിൽകുമാർ