'സിപിഎമ്മിനെതിരെ നോട്ടീസ് നല്‍കിയാല്‍ സ്പീക്കര്‍ അംഗീകരിക്കില്ല'; വിമര്‍ശനവുമായി ചെന്നിത്തല

Published : Jan 22, 2021, 10:48 AM ISTUpdated : Jan 22, 2021, 10:50 AM IST
'സിപിഎമ്മിനെതിരെ നോട്ടീസ് നല്‍കിയാല്‍ സ്പീക്കര്‍ അംഗീകരിക്കില്ല'; വിമര്‍ശനവുമായി ചെന്നിത്തല

Synopsis

സ്പീക്കര്‍ക്ക് എതിരായ പ്രമേയം ശരിവെക്കുന്നതാണ് ഇന്നത്തെ നടപടിയെന്നും ചെന്നിത്തല പറഞ്ഞു. 

തിരുവനന്തപുരം: സ്പീക്കര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിനെതിരായ നോട്ടീസ് സ്പീക്കര്‍ അംഗീകരിക്കുന്നില്ല. സ്പീക്കർ സർക്കാരിന്‍റെ പാവ ആയെന്ന് ഇന്ന് ഒരിക്കൽ കൂടി തെളിയിച്ചു. സ്പീക്കര്‍ക്ക് എതിരായ പ്രമേയം ശരിവെക്കുന്നതാണ് ഇന്നത്തെ നടപടിയെന്നും ചെന്നിത്തല പറഞ്ഞു. 

കണ്ണൂർ മയ്യിലിലെ  സിപിഎം കൊലവിളി മുദ്രാവാക്യത്തില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അടിയന്തര പ്രമേയം അനുവദിക്കാന്‍ ആവില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. പ്രശ്നം പ്രാദേശിക വിഷയമാണെന്നും സഭ നിര്‍ത്തി ചര്‍ച്ച ചെയ്യേണ്ട വിഷമല്ലെന്നും സ്പീക്കര്‍ പറഞ്ഞു. ഇതിന് പിന്നാലെ പ്രതിപക്ഷ നടുത്തളത്തില്‍ ഇറങ്ങി സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിഷേധിച്ചു. 

PREV
click me!

Recommended Stories

നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നു, വാഹനം തേടി സുനി വിളിച്ചു; നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിവരങ്ങൾ പുറത്ത്
ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്