മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റേതല്ല വിഴിഞ്ഞം പദ്ധതി,ഏത് പ്രോട്ടോകോളിലായിരുന്നു സന്ദർശനനെന്ന് വി മുരളീധരന്‍

Published : May 04, 2025, 11:03 AM ISTUpdated : May 04, 2025, 11:53 AM IST
മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റേതല്ല വിഴിഞ്ഞം പദ്ധതി,ഏത് പ്രോട്ടോകോളിലായിരുന്നു  സന്ദർശനനെന്ന് വി മുരളീധരന്‍

Synopsis

എംഡി ദിവ്യ എസ് അയ്യർ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുമ്പോൾ കുടുംബാംഗങ്ങൾ ഉൾപ്പെടെ ഔദ്യോഗിക യോഗത്തിൽ പങ്കെടുത്തു

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റേതല്ല വിഴിഞ്ഞം പദ്ധതിയെന്നും,  എന്ത് പ്രോട്ടോകോളിന്റെ അടിസ്ഥാനത്തിലായിരുന്നു  പിണരായിയുടെ കുടുംബത്തിന്‍റെ വിഴിഞ്ഞം സന്ദർശനമെന്നും മുന്‍ കേന്ദ്ര മന്ത്രി വി മുരളീധരന്‍ ചോദിച്ചു.വിഴിഞ്ഞം പദ്ധതി പ്രദേശത്ത് മുഖ്യമന്ത്രിയും കുടുംബവും സന്ദർശിച്ചത് എല്ലാവരും കണ്ടു.എന്തിനാണ് പദ്ധതി പ്രദേശത്ത് ഇവർ സന്ദർശിച്ചത്.വിഴിഞ്ഞം എംഡി ദിവ്യ എസ് അയ്യർ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുമ്പോൾ കുടുംബാംഗങ്ങൾ ഉൾപ്പെടെ ഔദ്യോഗിക യോഗത്തിൽ പങ്കെടുത്തു.സാമ്പത്തിക തിരിമറിയിൽ  സമർപ്പിച്ച കുറ്റപത്രിൽ പരാമർശിക്കുന്നയാളാണ് മുഖ്യമന്ത്രിയുടെ മകൾ.അതീവ സുരക്ഷാ മേഖലയിൽ ഇവർക്ക് എങ്ങനെ സന്ദർശം നടത്താൻ കഴിഞ്ഞു.ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ വിഴിഞ്ഞത്തെ ചടങ്ങില്‍ പങ്കെടുത്തത് മൂന്നാം തീയതിയാണ്.അതിന് മുമ്പ് നടന്ന സംഭവത്തിൽ വിശദീകരണം എന്താണെന്നും അദ്ദേഹം ചോദിച്ചു

 

 

PREV
Read more Articles on
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും