ബിജെപി സംസ്ഥാന അധ്യക്ഷന് നേരെയും ജലപീരങ്കി; കെപിസിസി ഓഫീസിലേക്ക് ബിജെപി മാര്‍ച്ച് മോദിയുടെ വീടിന് മുന്നിലെ സമരത്തിൽ പ്രതിഷേധിച്ച്

Published : Jul 22, 2026, 04:01 PM IST
Rajeev chandrasekhar

Synopsis

പ്രധാനമന്ത്രിക്ക് നേരെയുള്ള കോൺഗ്രസ് പ്രതിഷേധത്തിനെതിരെ തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കുമ്മനം രാജശേഖരൻ എന്നിവരുൾപ്പെടെയുള്ള നേതാക്കൾക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനും നരേന്ദ്ര മോദിക്കും എതിരെയുള്ള കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധത്തിനിടെ ബിജെപി സംസ്ഥാന അധ്യക്ഷനും എംഎഎൽഎയുമായ രാജീവ് ചന്ദ്രശേഖറിന് നേരേയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനും തിരുവന്തപുരം ഡെപ്യൂട്ടി മേയര്‍ ആശാനാഥ് തുടങ്ങി നിരവധി നേതാക്കൾ നിൽക്കുമ്പോഴായിരുന്നു പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.

ദില്ലിയിൽ മോദിയുടെ വീടിന് മുന്നിലെ കോൺ​ഗ്രസ് സമരത്തിൽ പ്രതിഷേധിച്ചാണ് കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച് നടത്തിയത്. മാർച്ചിനെ നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. അതേസമയം, വനിത പ്രവർത്തകയെ പൊലീസ് മുഖത്തടിച്ചെന്ന് ബിജെപി ആരോപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മാർച്ച് ഉദ്ഘാട‌നം ചെയ്തു. ജനാധിപത്യം അട്ടിമറിക്കാൻ സമ്മതിക്കില്ലെന്നും നടന്നത് മോദിയെ ആക്രമിക്കാനുള്ള ശ്രമമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സനമോൾ റിജുവിന്‍റെ അക്കൗണ്ടിലേക്കിട്ടത് 62 ലക്ഷം, ആർക്കും ഒരു സംശയവും തോന്നാത്തവിധം നീക്കം, പക്ഷേ പിടിക്കപ്പെട്ടു; പണം കവർന്നവർ പിടിയിൽ
പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണം; ജില്ലാതല വിദ​ഗ്​ധ സമിതി റിപ്പോർട്ട് അന്വേഷണസം​ഘത്തിന് കൈമാറി