
കൽപ്പറ്റ: വയനാട് നടവയലിൽ വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ഋഷികേശ് ആണ് മരിച്ചത്. നടവയൽ സെൻ്റ് തോമസ് സ്കൂളിലെ വിദ്യാർത്ഥിയാണ്. വീട്ടിൽ നിന്നും പുറത്തുപോയ മാതാപിതാക്കൾ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)