വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ സംഭവം; വയനാട് ഡിസിസി ട്രഷററുടെ മകൻ മരിച്ചു; വിജയൻ്റെ നില ഗുരുതരം

Published : Dec 27, 2024, 08:19 PM ISTUpdated : Dec 27, 2024, 08:43 PM IST
വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ സംഭവം; വയനാട് ഡിസിസി ട്രഷററുടെ മകൻ മരിച്ചു; വിജയൻ്റെ നില ഗുരുതരം

Synopsis

വീടിനുള്ളിൽ വിഷം കഴിച്ച നിലയിൽ അവശനായി കണ്ടെത്തിയ വയനാട് ഡിസിസി ട്രഷററുടെ മകൻ ജിജേഷ് ചികിത്സയിലിരിക്കെ മരിച്ചു

കൽപ്പറ്റ: വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻറെ മകൻ ജിജേഷ് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. എൻ എം വിജയൻറെ നില ഗുരുതരമായി തുടരുകയാണ്. ചൊവ്വാഴ്ചയാണ്  എൻ എം വിജയനെയും മകനെയും വിഷം കഴിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്.

വിജയൻ്റേത് ആത്മഹത്യാ ശ്രമമെന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ പരിശോധന നടത്തിയെങ്കിലും ആത്മഹത്യാ കുറിപ്പുകൾ ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു. സുൽത്താൻ ബത്തേരി സഹകരണ ബാങ്ക് നിയമന ക്രമക്കേട് വിവാദം ചർച്ചയിൽ നിൽക്കെയാണ് ഇരുവരെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ഏറെക്കാലം സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന എൻ. എം വിജയൻ വയനാട്ടിലെ കോൺഗ്രസ് നേതാക്കൻമാരിൽ പ്രമുഖനാണ്. ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലാണ്.

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം