'കണക്കുമായി ഡിവൈഎഫ്ഐക്കാർ ഷോ കാണിക്കുന്നു, അവരെ ഞെട്ടിക്കാൻ കണക്ക് പുറത്ത് വിടൂ'; യൂത്ത് കോൺഗ്രസിന് അധ്യക്ഷന് ട്രോൾ

Published : Mar 05, 2026, 04:27 AM IST
OJ janeesh

Synopsis

വയനാട് ടൗൺഷിപ്പിലെ 100 വീടുകൾക്കായി കൈമാറിയ 20 കോടി രൂപയുടെ കണക്കുകൾ ഡിവൈഎഫ്ഐ പുറത്തുവിട്ടു. വി കെ സനോജ് രസീതുകൾ സഹിതം ഫേസ്ബുക്കിൽ വിശദീകരണം നൽകിയതോടെ യൂത്ത് കോൺഗ്രസ് ട്രോളുകൾ ഏറ്റുവാങ്ങുകയാണ്. 

കോഴിക്കോട്: വയനാട് ടൗൺഷിപ്പിൽ 100 വീടുകളുടെ സ്പോൺസർഷിപ്പ് തുകയായി ഡിവൈഎഫ്ഐ കൈമാറിയ 20 കോടി രൂപയുടെ കണക്കുകൾ പുറത്ത് വിട്ടതോടെ ട്രോളേറ്റ് വാങ്ങി യൂത്ത് കോൺഗ്രസ്. ഡിവൈഎഫ്ഐ നൽകിയ പണത്തിന്‍റെ കണക്ക് ചോദിച്ച് സമൂഹമാധ്യമങ്ങളിൽ യൂത്ത് കോൺഗ്രസ്, ലീഗ് പ്രവർത്തകരുടെ വിമർശനങ്ങൾക്ക് മറുപടിയിയായി പണം കൈമാറിയ റെസീപ്റ്റുകളടക്കം വി കെ സനോജ് പുറത്തുവിട്ടിരുന്നു. ഡിവൈഎഫ്ഐ കണക്ക് കനഗോലു ടീമിനെ ബോധിപ്പിക്കാനല്ലെന്നും നിങ്ങൾ പെരും സതീശൻ (നുണ) വിതറി തെറ്റിധരിപ്പിക്കാൻ ലക്ഷ്യമിടുന്ന സാധാരണക്കാർക്ക് വേണ്ടി മാത്രമാണെന്നും സനോജ് ഫേസ്ബുക്കിൽ കുറിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജെനീഷിന്‍റെ ഫേസ്ബുക്ക് പേജിൽ കമന്‍റുകൾ നിറയുകയാണ്. വീട് എന്തായി, കണക്ക് പുറത്ത് വിടുമോ എന്നീ ചോദ്യങ്ങളാണ് കമന്‍റുകൾ നിറയെ.

വി കെ സനോജിന്‍റെ പോസ്റ്റ് വായിക്കാം

മുണ്ടക്കൈയിലും ചൂരൽ മലയിലും ആശയറ്റുപോയ ജീവിതങ്ങളെ ചൂണ്ടിക്കാട്ടി പണപ്പിരിവ് നടത്തിയിട്ട് അതിൻ്റെ കണക്ക് ചോദിച്ചാൽ കൈമലർത്തിക്കാണിക്കുന്ന ഒരു കൂട്ടരുണ്ട് ഇവിടെ. ജനങ്ങൾ താടിക്കിട്ട് തട്ടുമെന്നായപ്പോൾ ഏതോ ഒരു കാട്ടിൽ കല്ലിട്ട് തടി കഴിച്ചിലാക്കാൻ നോക്കുന്ന കോൺഗ്രസുകാർ. അവർക്കിപ്പോൾ ചില കണക്കുകളൊക്കെ കാണണമത്രെ!

മലയാളികളുട നന്മ മൊത്തം പെയ്തിറങ്ങിയ വയനാട് ടൗൺഷിപ്പിൽ

100 വീടുകളുടെ സ്പോൺസർഷിപ്പ് തുകയായി DYFI കൈമാറിയ 20 കോടി രൂപയുടെ കണക്കിലാണ് കോൺഗ്രസ് ലീഗ് സൈബർ കൂട്ടങ്ങൾക്ക് വല്ലാത്ത സംശയം.

വയനാടിനായി പിരിച്ച പണം കനഗോലുവിന് കൊടുത്ത ടീമാണെങ്കിലും അവരുടെ സംശയങ്ങളൊക്കെ തീർത്തേക്കാം.

1.CMDRFലേക്ക് നൽകിയ തുകയ്ക്ക് എന്തിന് PIU റസീറ്റ് എന്നാണ് ആദ്യചോദ്യം

വയനാട് പുനർനിർമ്മാണത്തിനായി പലതരത്തിലുള്ള സഹായങ്ങൾ സർക്കാർ പ്രതീക്ഷിച്ചിരുന്നു. ഏതൊരാൾക്കും ആ ഉദ്യമത്തിൽ പങ്കുചേരാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗമായാണ് CMDRFലേക്കുള്ള സംഭാവനകൾ മാറുന്നത്. ആദ്യഘട്ടത്തിൽ CMDRF മുഖേന മാത്രമാണ് സഹായം സ്വീകരിച്ചിട്ടുള്ളതും. പുനരധിവാസം സംബന്ധിച്ച് ടൗൺഷിപ്പ് എന്ന ആശയം രൂപപ്പെട്ടതോടെ സ്പോൺസർഷിപ്പ് എന്ന ആശയവും പുതിയതായി ഉയർന്നുവന്നു. ഈ സാധ്യതകളെല്ലാം വിശദമായി പ്രതിപാദിച്ചാണ് 2025 ജനുവരി 15ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.

100 വീടുകൾ നിർമിക്കുന്നതിന് ആവശ്യമായ 20 കോടി രൂപ നൽകാൻ തയ്യാറായ DYFI ആ ഉത്തരവ് പ്രകാരം സ്പോൺസർ ആയി മാറി. ഒരു സ്പോൺസർ എങ്ങനെയാണ് ഈ പദ്ധതിയിൽ പണം മുടക്കേണ്ടത്. അത് വളരെ വ്യക്തമായി ഉത്തരവിൽ പറയുന്നുണ്ട്. സർക്കാർ ഉത്തരവിൽ പരാമർശിക്കുന്ന രീതിയിൽ ടൗൺഷിപ്പ് പദ്ധതിയുടെ സ്പെഷ്യൽ ഓഫിസറും നിർമാണം ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റിയും DYFIഉം ചേർന്ന് ത്രികക്ഷി കരാറിൽ ഏർപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നതിൽ DYFI പങ്കാളികളായത്. ടൗൺഷിപ്പ് നിർമ്മാണത്തിനായി സർക്കാർ ഉത്തരവ് പ്രകാരം ആരംഭിച്ച ജില്ലാ കളക്ടറുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് DYFI 20 കോടി കൈമാറിയത്. ഈ തുകയും അതിലെ ചെലവുകളും ഓഡിറ്റ് ചെയ്യാനുള്ള സംവിധാനവും ഈ ഉത്തരവിൽ പ്രത്യേകം പറയുന്നുണ്ട്. ആ കാര്യത്തിലും ഒരു സംശയം വേണ്ട.

2. ചെക്ക് നൽകിയെങ്കിൽ അത് മാറിയോ എന്നാണ് അടുത്ത സംശയം*

പ്രൊജക്ട് ഇംപ്ലിമെൻ്റേഷൻ യൂണിറ്റിൻ്റെ പേരിലുള്ള ടൗൺഷിപ്പ് പ്രോജക്ടിൻ്റെ അക്കൗണ്ടിൽ പണം ലഭിച്ചതിൻ്റെ രേഖകൾ കണ്ടാൽ ആ സംശയം തീരുമല്ലോ. അത് കണ്ടോളൂ.

അടുത്ത സംശയം നൽകിയ തുകയാണോ നൽകാനുള്ള തുകയാണോ എന്നാണ്.

അക്കൗണ്ടിലേക്ക് പണം കൈമാറിയ രേഖകൾ കണ്ട് തൃപ്തിയായ സ്ഥിതിക്ക് ഇതിൽ കൂടുതൽ മറുപടി വേണ്ടല്ലോ.

3.കൃത്യം 20 കോടി എങ്ങനെ എന്നാണ് അടുത്ത ചോദ്യം.

20 ലക്ഷം രൂപ

ഒരു വീടിന്റെ സ്പോൺസർഷിപ്പ് തുകയായി സർക്കാർ നിശ്ചയിച്ചിട്ടുള്ള പ്രൊജക്ടിൽ 100 വീടുകൾ നൽകുന്ന ഒരു സ്പോൺസർ 20 കോടി റൗണ്ടാക്കിത്തന്നെയല്ലേ നൽകേണ്ടത്.

20 കോടി എന്നത് ടൗൺഷിപ്പിലെ 100 വീടുകളുടെ സ്പോൺസർഷിപ്പ് തുക മാത്രമാണ്.

DYFI കണക്ക് കനഗോലു ടീമിനെ ബോധിപ്പിക്കാനല്ല,

നിങ്ങൾ പെരും സതീശൻ (നുണ) വിതറി തെറ്റിധരിപ്പിക്കാൻ ലക്ഷ്യമിടുന്ന സാധാരണക്കാർക്ക് വേണ്ടി മാത്രമാണ്....

അല്ലെങ്കിലും നിങ്ങൾ കനഗോലു ടീമിനിത് ബോധ്യമാകുമെന്ന തോന്നലൊന്നും ഞങ്ങൾക്കില്ല..

നിങ്ങളിപ്പോഴും സർക്കാർ ഭൂമി തരാത്തതിനാൽ കോൺഗ്രസ് വീട് നിർമ്മാണം വൈകി എന്ന സിദ്ധാന്തക്കാരല്ലേ...?

DYFI കണക്ക്

പൊതു സമക്ഷത്തിലാണ് ഞങ്ങൾ ഓഡിറ്റ് ചെയ്യുന്നത്.

ഇനി പറ കോൺഗ്രസിന്റെ ആപ്പ് എവിടെ.....?

പിരിച്ച തുകയെത്ര....?

നിങ്ങൾ തറക്കല്ലിട്ട ( പണിയുമോ എന്ന് കാത്തിരുന്ന് കാണാം )

വീടുകളുടെ ഗുണഭോക്താക്കൾ ആരെല്ലാം....?

യൂത്ത് കോൺഗ്രസ് പിരിച്ച തുകയെത്ര.....?

നാട്ടുകാരെ ഓഡിറ്റ് ചെയ്യാനിറങ്ങിയ നിങ്ങൾ

നിങ്ങളെ കുറിച്ച് പറയാൻ അൽപ്പ സമയം നീക്കി വെക്കൂ..

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സർക്കാരുമായി ചർച്ച; മെഡിക്കൽ കോളേജ് ഡോക്‌ടർമാരുടെ സമരം നിർത്തിവച്ചു
നഷ്ടക്കണക്ക് മാത്രമുണ്ടായിരുന്ന കെഎസ്ആർടിസിയിലെ മാറ്റങ്ങൾ എണ്ണിപ്പറഞ്ഞ് മന്ത്രി; 'ഒന്നാം തിയ്യതി ശമ്പളം കൊടുക്കാൻ കഴിയുന്നതാണ് ഏറ്റവും വലിയ സന്തോഷം'