വയനാട് ടൗൺഷിപ്പ്; നിർണായക വിധിയുമായി ഹൈക്കോടതി; എസ്റ്റേറ്റ് ഭൂമികൾ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാം, ഹർജി തള്ളി

Published : Dec 27, 2024, 10:44 AM ISTUpdated : Dec 27, 2024, 03:14 PM IST
വയനാട് ടൗൺഷിപ്പ്; നിർണായക വിധിയുമായി ഹൈക്കോടതി; എസ്റ്റേറ്റ് ഭൂമികൾ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാം, ഹർജി തള്ളി

Synopsis

വയനാട് ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മിക്കാനായി സര്‍ക്കാര്‍ കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. ഉടമകള്‍ നൽകിയ ഹര്‍ജി തള്ളി.

കൊച്ചി: വയനാട്ടിലെ ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതർക്കായി ടൗൺ ഷിപ്പ് നിർമിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനുളള തടസം നീങ്ങി.  143 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ രണ്ട് എസ്റ്റേറ്റ് മാനേജുമെന്‍റുകൾ നൽകിയിരുന്ന ഹർജി ഹൈക്കോടതി തളളി. അടുത്ത ദിവസം മുതൽ സർക്കാരിന് ഭൂമി അളന്ന് തിട്ടപ്പെടുത്താമെന്ന് വ്യക്തമാക്കിയ സിംഗിൾ ബെഞ്ച് വ്യവസ്ഥകൾക്ക് വിധേയമായി എസ്റ്റേറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകാനും നിർദേശിച്ചു. വയനാട്ടിലെ ടൗൺ ഷിപ്പ് നിർമാണത്തിനുളള വലിയൊരു കടമ്പയാണ് സർക്കാരിന് നിലവിൽ മാറിക്കിട്ടിയത്.

ഹാരിസൺ മലയാളം ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലുളള  നെടുമ്പാല എസ്റ്റേറിലെ  65.41 ഹെക്ടറും  എൽസ്റ്റൺ എസ്റ്റേറ്റിന്‍റെ  78 ഹെക്ടറുമാണ് ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിറക്കിയത്. ഇതിനെതിരെ എസ്റ്റേറ്റ് മാനേജ്മെന്‍റുകൾ നൽകിയ ഹർജി തളളിയ ഹൈക്കോടതി ഭൂമി ഏറ്റെടുക്കൽ നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് നിർദേശിച്ചു. ദുരന്ത നിവാരണ  നിയമം പ്രകാരം നടപടികൾ സ്വീകരിക്കാം. എന്നാൽ, 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ച് സർക്കാർ നഷ്ടപരിഹാരം നൽകണം. നഷ്ടപരിഹാരത്തുകയിൽ എതിർപ്പുണ്ടെങ്കിൽ എസ്റ്റേറ്റ് ഉടമകൾക്ക് തുടർ നിയമ നടപടി സ്വീകരിക്കാം. ഏറ്റെടുക്കാനുദ്ദേശിക്കുന്ന ഭൂമി സർക്കാരിന് ആവശ്യമെങ്കിൽ അടുത്ത ദിവസം മുതൽ അളക്കാം.

എസ്റ്റേറ്റ് ഉടമകൾ ഇതിനാവശ്യമായ പിന്തുണ നൽകണം. ഭൂമി സർക്കാർ ഔദ്യോഗികമായി ഏറ്റെടുക്കും മുമ്പ് നഷ്ടപരിഹാരം കൊടുത്തിരിക്കണമെന്നും കോടതി നി‍ർദേശിച്ചു. ദുരന്തബാധിതരുടെയും സർക്കാരിന്‍റെയും ഹൃദയം തിരിച്ചറിയുന്നതാണ് കോടതി വിധിയെന്ന് റവന്യു മന്ത്രി കെ രാജൻ പ്രതികരിച്ചു. നടപടികളിൽ മെല്ലെപ്പോക്ക് ഉണ്ടായിട്ടില്ലെന്നും പുതിയ വര്‍ഷത്തിൽ പുനരധിവാസ പദ്ധതിയുമായി വേഗത്തിൽ മുന്നോട്ടുപോകാമെന്നും കെ രാജൻ പറഞ്ഞു.ഏറ്റെടുക്കുന്ന ഭൂമയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കത്തിലും ഹൈക്കോടതി ചില നിബന്ധനകൾ വെച്ചിട്ടുണ്ട്. എസ്റ്റേറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം കൈപ്പറ്റാമെങ്കിലും ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാരിനാണെന്ന് പിന്നീട്  സിവിൽ കോടതി കണ്ടെത്തിയാൽ നഷ്ടപരിഹാരത്തുക തിരികെ നൽകണമെന്നും അക്കാര്യം സമ്മതിച്ച് സത്യവാങ്മൂലം നൽകണമെന്നും ഉത്തരവിലുണ്ട്.

മതിയായ നഷ്ടപരിഹാരം നൽകണമെന്ന് എസ്റ്റേറ്റ് ഉടമ

2013 ഭൂമി ഏറ്റെടുക്കൽ നിയമമനുസരിച്ച് സർക്കാർ മതിയായ നഷ്ടപരിഹാരം നൽകണമെന്ന് എൽസ്റ്റൺ എസ്റ്റേറ്റ്  ഉടമ മൊയ്തീൻ കുഞ്ഞ് ഏഷ്യാനെറ്റ് ന്യൂസിനോട്. കോടതിവിധി അനുസരിച്ച് ഇക്കാര്യത്തിൽ സർക്കാരുമായി ചർച്ച നടത്തും. ഭൂമി സർവേ നടത്തുന്നതിൽ അടക്കം നിലവിൽ സർക്കാരുമായി സഹകരിക്കുന്നുണ്ടെന്നും മൊയ്തീൻ കുഞ്ഞ് പറഞ്ഞു. സർക്കാരിനെതിരായ ഹർജിയിൽ കോടതിവിധി പറഞ്ഞതിന് പിന്നാലെയാണ് പ്രതികരണം. എൽസ്റ്റൺ എസ്റ്റേറ്റിലെ 78. 73 ഹെക്ടർ ഭൂമിയാണ് കൗൺസിനായി സർവെ ചെയ്ത് എടുത്തിരിക്കുന്നത് ഇവിടെ 600 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകാനാകും എന്നാണ് കണക്കുകൂട്ടൽ

കോടതി വ്യവഹാരങ്ങളിലേക്ക് പുനരധിവാസത്തെ തള്ളി വിട്ടത് സർക്കാർ- ടി സിദ്ദീഖ്

ഹൈക്കോടതി വിധി ആശ്വാസകരമാണെന്നും പുനരധിവാസം വൈകിപ്പിച്ചതിന്‍റെ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും കോടതി വ്യവഹാരങ്ങളിലേക്ക് പുനരധിവാസത്തെ തള്ളി വിട്ടതല്ലാതെ കേസ് കൊണ്ട് മറ്റൊരു ഗുണവും ഉണ്ടായില്ലെന്നും ടി സിദ്ദീഖ് എംഎൽഎ പ്രതികരിച്ചു.സർക്കാർ സമയബന്ധിതമായി പുനരാധിവാസത്തിന്‍റെ കലണ്ടർ പ്രഖ്യാപിക്കണം.സ്പോൺസർമാരുമായി അടിയന്തര ചർച്ച നടത്തണം. പ്രധാനമന്ത്രിയുടെ സന്ദർശനം ആശ്വാസമായിരുന്നു. പക്ഷെ സ്വന്തം വാക്കിനോട് നീതിപുലർത്താൻ പ്രധാനമന്ത്രിയ്ക്ക് ആയില്ലെന്നും ടി സിദ്ദീഖ് വിമര്‍ശിച്ചു.
 

വയനാട് പുനരധിവാസം; സ്പെഷ്യൽ ഓഫീസറെ നിയമിച്ച് സർക്കാർ, കളക്ടറേറ്റിലേക്ക് പ്രതിഷേധ പ്രകടനവുമായി ദുരന്തബാധിതർ

വയനാട് ഉരുൾപൊട്ടൽ ദുരന്തം; പുനരധിവാസ പദ്ധതിയുടെ മേൽനോട്ടത്തിന് പ്രത്യേക സമിതി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു