വയനാടിനായി കൈകോര്‍ക്കാം; ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണ്‍ 'എന്‍നാട് വയനാട്' നാളെ 

Published : Aug 03, 2024, 09:27 PM ISTUpdated : Aug 03, 2024, 09:53 PM IST
വയനാടിനായി കൈകോര്‍ക്കാം; ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണ്‍ 'എന്‍നാട് വയനാട്' നാളെ 

Synopsis

നാളെ രാവിലെ പത്തു മുതല്‍ ആരംഭിക്കുന്ന 'എൻനാട് വയനാട്' ലൈവത്തോണിൽ രാഷ്ട്രീയ ശാസ്ത്ര സാമൂഹീക സാംസ്കാരിക രംഗത്തെ പ്രമുഖ‍ര്‍ പങ്കുചേരും. 

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തഭൂമിയില്‍ എല്ലാം നഷ്ടപ്പെട്ട ജീവിതം ചോദ്യചിന്ഹമായി മാറിയ നൂറുകണക്കിന് പേരുടെ അതിജീവനത്തിനായി ഏഷ്യാനെറ്റ് ന്യൂസും കൈകോര്‍ക്കുന്നു. എല്ലാം നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്ന വയനാട്ടിലെ സഹോദരങ്ങളുടെ പുനരധിവാസം ഉള്‍പ്പെടെയുള്ള വലിയ ദൗത്യമാണ് മുന്നിലുള്ളത്. വയനാടിനായി ഏഷ്യാനെറ്റ് ന്യൂസും കൈകോര്‍ക്കുകയാണ്. നാളെ രാവിലെ പത്തു മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന 'എൻനാട് വയനാട്' ലൈവത്തോണിൽ രാഷ്ട്രീയ ശാസ്ത്ര സാമൂഹീക സാംസ്കാരിക രംഗത്തെ പ്രമുഖ‍ര്‍ പങ്കുചേരും. 

ഭാര്യയെ നഷ്ടമായ വിപിനും മകളുടെ കളിപ്പാട്ടം  തെരയുന്ന ഷെഫീഖും അടക്കം അനേകം മനുഷ്യരാണ് വയനാട്ടിലെ ദുരന്തഭൂമിയിലെ കണ്ണീർ മുഖങ്ങളായി നമ്മുടെ നെഞ്ചുരുക്കുന്നത്. ഉരുൾ എടുത്ത വിദ്യാർഥികളെ ഓർത്ത് വിങ്ങിപ്പൊട്ടുകയാണ് വെള്ളാര്‍മല സ്കൂളിലെ അധ്യാപകർ. ഇത്തരത്തില്‍ ഒരു നാട് തന്നെ നാമവശേഷമാക്കിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അകപ്പെട്ടവരുടെ ജീവിതം തിരിച്ചുപിടിക്കുകയെന്ന വലിയ ദൗത്യമാണ് മലയാളി സമൂഹത്തിന്‍റെ മുന്നിലുള്ളത്. ഒരു രാത്രി മാഞ്ഞുപോയവരെ ഓര്‍ത്ത് ബാക്കിയായവര്‍ക്കായി നമുക്കും കൈകോര്‍ക്കാം.

ദുരന്തമേഖലയിൽ രാത്രി അതിക്രമിച്ച് കടക്കുന്നവർക്കെതിരെ നടപടി, സുരക്ഷയ്ക്കായി പൊലീസ് സംഘം കാവൽ

അര്‍ജുൻ മിഷൻ; ഗംഗാവലി പുഴയിലെ അടിയൊഴുക്കിന്‍റെ ശക്തി കുറഞ്ഞു, രക്ഷാദൗത്യം നാളെ പുനരാരംഭിക്കും

 

PREV
Read more Articles on
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി