രണ്ടാഴ്ച്ച അതീവ ജാഗ്രത, രോഗവ്യാപനത്തിന് സാധ്യത; ക്യൂ ആർ കോഡ് സംവിധാനം വേണ്ടിവരുമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Sep 3, 2020, 8:22 PM IST
Highlights

''ഓണക്കാലത്ത് കടകളും ഷോപ്പിങ് മാളുകളും നിയന്ത്രണം പാലിച്ചു. എന്നാല്‍ പേന എടുക്കാന്‍ മടിച്ച് പലരും വിവരങ്ങള്‍ നല്‍കിയില്ല.''

തിരുവനന്തപുരം: ഓണക്കാലം കഴിഞ്ഞുള്ള രണ്ടാഴ്ച  അതീവ ജാഗ്രത പാലിക്കണമെന്നും രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണക്കാലത്ത് കടകളും ഷോപ്പിങ് മാളുകളും നിയന്ത്രണം പാലിച്ചു, എന്നാല്‍ ചിലയിടങ്ങളിൽ വീഴ്ചയുണ്ടായി. വീഴ്ചകള്‍ പരിഹരിക്കാന്‍ കോഴിക്കോട് പരീക്ഷിച്ച ക്യൂ ആർ കോഡ് സംവിധാനം കൊണ്ട് വരേണ്ടിവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ഓണാഘോഷത്തിന് പിന്നാലെ  പുതിയ ക്ലസർ ഉണ്ടാവാനും രോഗവ്യാപനവും ഉണ്ടാവാനും സാധ്യത ഏറെയാണ്.  ജാഗ്രത എന്നത് സോഷ്യൽ വാക്‌സിൻ എന്ന രീതിയിൽ  തുടരണം.  ലോകഡൗൺ ഇളവുകൾ വന്നതോടെ തിരക്ക് വർധിച്ചു.  ഇളവുകളോടെപ്പം വ്യക്തിപരമായ ജാഗ്രത അനിവാര്യമാണ്.  രോഗ പ്രതിരോധം നമ്മുടെ ഓരോരുത്തരുടെയും വ്യക്തിപരമായ ചുമതലയായി മാറേണ്ടതുണ്ട്.  അടുത്ത രണ്ടാഴ്ച നാം വലിയ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ഓണക്കാലത്ത് കടകളും ഷോപ്പിങ് മാളുകളും നിയന്ത്രണം പാലിച്ചു. എന്നാല്‍ പേന എടുക്കാന്‍ മടിച്ച് പലരും വിവരങ്ങള്‍ നല്‍കിയില്ല. ഇത്  കടകളില്‍ വന്നു പോയ എല്ലാവരുടെയും വിവരങ്ങള്‍ ശേഖരിക്കുന്നതിന് തടസമായി. ഇത് വലിയ വീഴ്ചയാണ്.
ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം വേണം. ഇതിനായി കോഴിക്കോട് പരീക്ഷിച്ച ക്യൂ ആർ കോഡ് സംവിധാനം കൊണ്ടു വരേണ്ടിവരും. അങ്ങനെയെങ്കില്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ വിവരങ്ങള്‌ എളുപ്പത്തില്‍ കൈമാറാനാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

click me!