പ്രതികളുമായി പൊലീസിന്‍റെ തെരച്ചിൽ; ഷാജഹാനെ വെട്ടികൊലപ്പെടുത്തിയ വാളുകള്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടെടുത്തു

By Web TeamFirst Published Aug 17, 2022, 4:37 PM IST
Highlights

കൊലപാതകത്തിന് ശേഷം കുനിപ്പുള്ളി വിളയിൽപൊറ്റയിലെ ആളൊഴിഞ്ഞ പറമ്പിലാണ് പ്രതികൾ വാൾ ഒളിപ്പിച്ചിരുന്നത്. 

പാലക്കാട്: പാലക്കാട്‌ കുന്നാങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ വെട്ടാൻ പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. പ്രതികളുമായി പൊലീസ് നടത്തിയ തെരച്ചിലിലാണ് വാള്‍ കണ്ടെടുത്തത്. കൊലപാതകത്തിന് ശേഷം കുനിപ്പുള്ളി വിളയിൽപൊറ്റയിലെ ആളൊഴിഞ്ഞ പറമ്പിലാണ് പ്രതികൾ വാൾ ഒളിപ്പിച്ചിരുന്നത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത  നവീൻ, അനീഷ്, ശബരീഷ്, സുജീഷ് എന്നിവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തിയിരുന്നു. 

നവീനെ പൊള്ളാച്ചയിൽ നിന്നും മറ്റുള്ളവരെ മലമ്പുഴ കവയിൽ നിന്നും ആണ് പിടികൂടിയത്. നാലുപേര് കൂടി കസ്റ്റഡിയിൽ ഉണ്ടെന്നും പൊലിസ് അറിയിച്ചു. പ്രതികൾ എട്ടിൽ കൂടാം എന്നാണ് എസ്‍പി പറഞ്ഞത്. ഗൂഢാലോചന  സഹായം എന്നിവയും പൊലിസ് പരിശോധിക്കുന്നുണ്ട്. കൃത്യത്തിന് ശേഷം പ്രതികൾ പാലക്കാട് ചന്ദ്ര നഗറിലുള്ള ബാറിലെത്തി മദ്യപിച്ചിക്കുന്ന പ്രതികളുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ഷാജഹാൻ കൊല്ലപ്പെടാൻ കാരണം പാർട്ടിയിലെ വളർച്ചയിൽ പ്രതികൾക്ക് ഉണ്ടായ വിരോധമാണെന്നാണ് പാലക്കാട്‌ എസ്പിയുടെ പ്രതികരണം. ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറി ആയതോടെ പ്രതികളുടെ ശത്രുത കടുത്തു. പ്രതികൾ പാർട്ടിയുമായി അകന്നു. ഇതിന് പുറമേ രാഖി കെട്ടിയതുമായുള്ള തർക്കവും, ഗണേശോത്സവത്തില്‍ പ്രതികൾ  ഫ്ലെക്സ് വയ്ക്കാൻ ശ്രമിച്ചതിനെ  ചൊല്ലിയുള്ള തർക്കവും ആണ് പെട്ടന്നുള്ള പ്രകോപനം. ഓരോ പ്രതികൾക്കും ഷാജഹാനോടുള്ള പകയ്ക്ക് വെവ്വേറെ കാരണം ഉണ്ടെന്നും പോലിസ് അറിയിച്ചു.

ഇടുക്കിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 30 വ‍ർഷം തടവ്

ഇടുക്കി: ഇടുക്കിയിൽ മറയൂരിൽ 13 കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് മുപ്പതു വ‍ർഷത്തെ തടവും ഒന്നര ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. 2018 ൽ  മറയൂർ‍ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. ഇടുക്കി അതിവേഗ പോക്സോ കോടതി ജ‍ഡ്ജി ടി ജി വർഗീസാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. മറയൂ‍ർ സ്വദേശിയാണ് കേസിലെ പ്രതി. അമ്മയില്ലാത്ത സമയത്ത് വീട്ടിൽ വച്ച് പ്രതി കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. 

കുട്ടിയുടെയും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന സഹോദരിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിക്ഷാ വിധി. വിചാരണക്കിടെ കുട്ടിയുടെ അമ്മ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു. അതിജീവിതയുടെ പുരനധിവാസത്തിനായി ജില്ലാ ലീഗൽ സ‍ർവീസ് അതോറിട്ടി ഒരു ലക്ഷം രൂപ അധികം നൽകണമെന്നും കോടതി വിധിച്ചു. കുട്ടി ഇപ്പോഴും ചൈൽഡ് വെൽഫെയ‍ർ കമ്മറ്റിയുടെ സംരക്ഷണ കേന്ദ്രത്തിലാണ് കഴിയുന്നത്. കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് എസ് സനീഷ് ഹാജരായി.
 

 

click me!