കെഎസ്ആർടിസി ഹ്രസ്വദൂര സർവീസുകളും സ്വിഫ്റ്റിന്; പ്രതിഷേധവുമായി യൂണിയനുകൾ, ചർച്ചയ്ക്ക് വിളിച്ച് സിഎംഡി

Published : Jul 31, 2022, 12:21 PM ISTUpdated : Jul 31, 2022, 12:26 PM IST
കെഎസ്ആർടിസി ഹ്രസ്വദൂര സർവീസുകളും സ്വിഫ്റ്റിന്; പ്രതിഷേധവുമായി യൂണിയനുകൾ, ചർച്ചയ്ക്ക് വിളിച്ച് സിഎംഡി

Synopsis

സിറ്റി സർക്കുലർ സർവീസിന്റെ ഷെഡ്യൂളുകളാണ് സ്വിഫ്റ്റ് മുഖേന വാങ്ങിയ ഇലക്ട്രിക് ബസുകൾക്ക് കൈമാറുക. സമരം പ്രഖ്യാപിച്ച് തൊഴിലാളി യൂണിയനുകൾ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ തിരുവനന്തപുരം സിറ്റിയിലെ ഹ്രസ്വദൂര സർവീസുകൾ സ്വിഫ്റ്റിന് കൈമാറുന്നതിനെതിരെ സമരം പ്രഖ്യാപിച്ച തൊഴിലാളി യൂണിയനുകളുമായി എംഡി ബിജു പ്രഭാകർ ചർച്ച നടത്തുന്നു. ട്രാൻസ്പോർട്ട് ഭവനിലാണ് ചർച്ച. കെഎസ്ആർടിസി തുടങ്ങിയി സിറ്റി സർക്കുലർ സർവീസിന്റെ ഷെഡ്യൂളുകളാണ് സ്വിഫ്റ്റ് മുഖേന വാങ്ങിയ ഇലക്ട്രിക് ബസുകൾക്ക് കൈമാറുന്നത്. പേരൂർക്കട ഡിപ്പോയിലെ പതിനൊന്നും സിറ്റി ഡിപ്പോയിലെ പത്തും ഷെഡ്യൂളുകളാണ് ആദ്യ ഘട്ടത്തിൽ സ്വിഫ്റ്റിനെ ഏൽപ്പിക്കുന്നത്. ഇതിന്റെ പരീക്ഷണ ഓട്ടം ഇന്നലെയും ഇന്നുമായി പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് തൊഴിലാളി യൂണിയനുകൾ സമരം പ്രഖ്യാപിച്ചത്. സിഐടിയു ഉൾപ്പെടെയുള്ള സംഘടനകൾ ഈ നീക്കത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എയർ - റെയിൽ സർക്കിൾ സർവീസിനൊപ്പം ഇലക്ട്രിക് ബസുകളും നാളെ നിരത്തിലിറങ്ങുന്ന സാഹചര്യത്തിലാണ് സിഎംഡി യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്തുന്നത്. നിലവിൽ കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾ ആണ് സ്വിഫ്റ്റ് മുഖേന നടത്തുന്നത്. 

കെഎസ്ആർടിസിയുടെ സിറ്റി സർക്കുലർ ഇലക്ട്രിക് സർവീസ് നാളെ മുതൽ; ബസുകൾ പരീക്ഷണ ഓട്ടം തുടരുന്നു

 കെഎസ്ആർടിസിയുടെ സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകൾ നാളെ നിരത്തിലിറങ്ങും. സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരത്ത് ബസുകൾ പരീക്ഷണ ഓട്ടം തുടങ്ങി. 14 ബസുകളാണ് തലസ്ഥാനത്ത് ഇന്ന് യാത്രക്കാരുമായി സർവീസ് നടത്തുന്നത്. ഇന്നലെയും ബസുകൾ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തേയും ബസ് സ്റ്റാന്റിനേയും റെയിൽവേ സ്റ്റേഷനേയും ബന്ധിപ്പിക്കുന്ന എയർ റെയിൽ സർക്കുലർ  സർവീസിനും നാളെ തുടക്കമാകും. വിമാനത്താവളത്തിലെ ഡൊമസ്‌റ്റിക്‌, ഇന്റർനാഷണൽ ടെർമിനലുകളും തമ്പാനൂർ ബസ്‌ സ്‌റ്റേഷനും സെൻട്രൽ റെയിൽവേസ്‌റ്റേഷനും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് എയർ–റെയിൽ സർക്കുലർ സർവീസ്‌. അരമണിക്കൂർ ഇടവിട്ട് ബസുകൾ സർവീസ് നടത്തും. രണ്ട് ബസാണ്‌ ഇത്തരത്തിൽ സർവീസ് നടത്തുക.

ജൂലൈ മാസത്തെ ശമ്പളം; സർക്കാർ സഹായമായി 65 കോടി ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി

തലസ്ഥാനത്ത് 64 ബസുകളാണ് നിലവിൽ സർക്കുലർ സർവീസ് നടത്തുന്നത്. ഈ ബസുകളിൽ 23 എണ്ണത്തിന് പകരം ഇലക്ട്രിക് ബസുകൾ നാളെ നിരത്തിലെത്തും. ഇതിനായി കഴിഞ്ഞ മാസം ഹരിയാനയിൽ നിന്ന്‌ 25 ബസുകൾ എത്തിച്ചിരുന്നു. 50 ബസുകളാണ് ഓർഡർ ചെയ്തതെങ്കിലും 25 ബസുകളാണ് ആദ്യ ഘട്ടത്തിൽ എത്തിയത്. ഓഗസ്റ്റ് പകുതിയോടെ ബാക്കി ബസുകൾ എത്തും. ദില്ലിയിലെ  പിഎംഐ ഇലക്‌ട്രോ മൊബിലിറ്റി സൊല്യൂഷനാണ്‌ ബസുകൾ നിർമിച്ച് നൽകുന്നത്.

PREV
Read more Articles on
click me!

Recommended Stories

ജാമ്യം നിഷേധിച്ചതിന് പിന്നാലെ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ; ആഹാരം കഴിക്കാമെന്ന് ഉറപ്പ് നൽകി
കാറില്‍ കുഴൽപ്പണം കടത്താൻ ശ്രമം; പിടിയിലായത് മുത്തങ്ങയിലെ എക്സൈസ് പരിശോധനയിൽ