കേരളത്തിൽ അടുത്ത രണ്ടു ദിവസം ചൂട് കൂടും ; 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

Published : Mar 05, 2025, 02:27 PM ISTUpdated : Mar 05, 2025, 02:29 PM IST
കേരളത്തിൽ അടുത്ത രണ്ടു ദിവസം ചൂട് കൂടും ; 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

Synopsis

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു.വിവിധ ജില്ലകളിൽ ഇന്ന് മുതൽ മാര്‍ച്ച് ഏഴുവരെ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഉയര്‍ന്ന താപനില തുടരുന്നതിനാൽ മ‍ഞ്ഞ അലര്‍ട്ട് മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു.വിവിധ ജില്ലകളിൽ ഇന്ന് മുതൽ മാര്‍ച്ച് ഏഴുവരെ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഉയര്‍ന്ന താപനില തുടരുന്നതിനാൽ മ‍ഞ്ഞ അലര്‍ട്ട് മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.

മാര്‍ച്ച് ഏഴുവരെ തീയതികളിൽ തൃശൂര്‍, പാലക്കാട് ജില്ലകളിൽ ഉയര്‍ന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറകോട് ജില്ലകളിൽ ഉയർന്ന താപനില  37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 - 3°C കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ മാർച്ച്  05 മുതൽ 07 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. 

ഭാര്യയെ സംശയം; കടയില്‍ കയറി അരയിൽ ഒളിപ്പിച്ച കത്തിയെടുത്ത് യുവതിയെ ഭര്‍ത്താവ് ആക്രമിച്ചു, പ്രതി പിടിയിൽ

 

PREV
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും