പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി വെബിനാറുകള്‍; മാനസിക സംഘര്‍ഷം കുറയ്ക്കുക ലക്ഷ്യം

By Web TeamFirst Published Jul 28, 2020, 5:14 PM IST
Highlights

 പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നടപടി.

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിന് വെബിനാറുകള്‍ സംഘടിപ്പിക്കാന്‍ നിര്‍ദ്ദേശം. ഉദ്യോഗസ്ഥര്‍ക്ക് മാനസിക, ശാരീരിക ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് വെബിനാറുകള്‍, വീഡിയോ കോണ്‍ഫറന്‍സ് എന്നിവ മുഖേന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനാണ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

വിദഗ്ധ ഡോക്ടര്‍മാരുടെയും മന:ശാസ്ത്രജ്ഞരുടെയും സേവനം ഇതിനായി വിനിയോഗിക്കും. പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നടപടി. വെബിനാറും മറ്റും നടത്തുന്നതിന് പരിശീലന വിഭാഗം എഡിജിപിയെ ഡിജിപി ചുമതലപ്പെടുത്തി.

click me!