മലപ്പുറം വെട്ടം പഞ്ചായത്തിൽ സിപിഎമ്മിന് വെൽഫെയർ പാർട്ടി പിന്തുണ

Published : Feb 20, 2021, 02:56 PM IST
മലപ്പുറം വെട്ടം പഞ്ചായത്തിൽ സിപിഎമ്മിന് വെൽഫെയർ പാർട്ടി പിന്തുണ

Synopsis

വെൽഫെയർ പാർട്ടി പിന്തുണയോടെ സി പി എം അംഗം കെ ടി  റുബീന ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെട്ടു.

മലപ്പുറം: വെട്ടം പഞ്ചായത്തിൽ സിപിഎമ്മിന് വെൽഫെയർ പാർട്ടിയുടെ പിന്തുണ. വെൽഫെയർ പാർട്ടി പിന്തുണയോടെ സി പി എം അംഗം കെ ടി  റുബീന ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെട്ടു.

ക്ഷേമകാര്യസ്റ്റാൻഡിം​ഗ് കമ്മിറ്റിയിൽ അഞ്ച് അം​ഗങ്ങളാണുള്ളത്. എൽ‌ഡിഎഫിന് രണ്ട് യുഡിഎഫിന് രണ്ട് വെൽഫെയർ പാർട്ടിക്ക് ഒന്ന് എന്നിങ്ങനെയായിരുന്നു അം​ഗങ്ങൾ. വെൽഫെയർ പാർട്ടി അം​ഗത്തിന്റെ വോട്ട് കൂടി കിട്ടിയതോടെ രണ്ടിനെതിരെ മൂന്ന് വോട്ടുകൾക്ക് സിപിഎം അം​ഗം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 

20 അം​ഗങ്ങളുള്ള വെട്ടം പഞ്ചായത്തിൽ എൽഡിഎഫ് 9 യുഡിഎഫ് 10 വെൽഫെയർ പാർട്ടി 1 എന്നിങ്ങനെയാണ് കക്ഷിനില. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് വെൽഫെയർ പാർട്ടി വിട്ടുനിന്നിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി, ഡിവൈഎസ്‍പിക്കെതിരെ നടപടിയെടുക്കാത്തതിൽ ചോദ്യം
'കുട്ടി സഖാക്കളെ' വീഡിയോ കോളിൽ വിളിച്ച് പ്രതിപക്ഷ നേതാവ്, ലാൽസലാം പറഞ്ഞ് അഭിവാദ്യവും ചെയ്ത് പിണറായി