കോഴിക്കോട് വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശിയായ യുവാവ് മരിച്ചു

Published : May 20, 2024, 05:41 PM ISTUpdated : May 20, 2024, 06:37 PM IST
കോഴിക്കോട് വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശിയായ യുവാവ് മരിച്ചു

Synopsis

വൃക്ക മാറ്റി വയ്ക്കലുമായി ബന്ധപ്പെട്ടാണ് വിജയകുമാര്‍ കോഴിക്കോടെത്തിയത്

സംസ്ഥാനത്ത് വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലിരുന്ന ഒരാൾ കൂടി  മരിച്ചു.  ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്. ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം.  കോഴിക്കോട് വച്ചാണ് വെസ്റ്റ് നൈൽ പനി ബാധിച്ചത്.  വൃക്ക മാറ്റി വയ്ക്കൽ ചികിത്സയുമായി ബന്ധപ്പെട്ടാണ് വിജയകുമാർ  കോഴിക്കോട് തങ്ങിയിരുന്നത്. ഇതിനിടെ വെസ്റ്റ്നൈൽ പനി ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രോഗം കുറഞ്ഞതിനെ തുടർന്ന് സ്വദേശത്തെത്തി. എങ്കിലും വീണ്ടും സ്ഥിതി ഗുരുതരമായി. മരണ കാരണം സ്ഥിരീകരിച്ചുള്ള റിപ്പോർട്ട് ഇന്നാണ് ലഭിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നു, വാഹനം തേടി സുനി വിളിച്ചു; നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിവരങ്ങൾ പുറത്ത്
ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്