കേരളത്തിന്‍റെ ആരോഗ്യ മന്ത്രി എവിടെ? തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയിട്ടില്ല, ചോദ്യങ്ങളുമായി കെഎസ്‍യു

Published : Feb 27, 2026, 06:36 PM IST
Veena George hospital

Synopsis

ആരോഗ്യമന്ത്രി വീണ ജോർജ് പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് വാങ്ങി. യാത്ര ചെയ്യരുതെന്ന മെഡിക്കൽ ബുള്ളറ്റിൻ നിലനിൽക്കെ, പുലർച്ചെ കാറിൽ പുറപ്പെട്ട മന്ത്രി എവിടെയെന്ന ചോദ്യവുമായി കെഎസ്‌യു രംഗത്തെത്തിയിരിക്കുകയാണ്.

കണ്ണൂർ: കണ്ണൂര്‍ പരിയാരത്ത് നിന്ന് പുലര്‍ച്ചെ പുറപ്പെട്ട ആരോഗ്യ മന്ത്രി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തേടിയില്ല. പരിയാരത്ത് നിന്ന് തുടർചികിത്സയ്ക്ക് റഫർ ചെയ്തത് തിരുവനന്തപുരത്തേക്കായിരുന്നു. ഇതോടെ കേരളത്തിന്‍റെ ആരോഗ്യ മന്ത്രി വീണ ജോർജ് എവിടെയെന്ന ചോദ്യവുമായി കെഎസ്‍യു രംഗത്ത് എത്തി. പുലര്‍ച്ചെ പരിയാരത്ത് നിന്ന് പുറത്തെ വീണ ജോർജ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയിട്ടില്ല. യാത്ര ചെയ്യാൻ പോലും കഴിയാത്തവിധം ഗുരുതരമായ പരിക്കുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ ഇറങ്ങിയത് ഇന്നലെ വൈകിട്ടാണ് ഇറങ്ങിയിരുന്നത്. ഇടയ്ക്ക് പത്തനംതിട്ട വീട്ടിലേക്ക് പോകുമെന്നും കോട്ടയത്ത് ഏതോ സ്വകാര്യ ആയുർവേദ ഉഴിച്ചിൽ കേന്ദ്രത്തിലേക്ക് പോകുമെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ, എവിടെയും മന്ത്രി എത്തിയതായി ഒരു വിവരവും ഇതുവരെ ഇല്ലെന്ന് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി മുഹമ്മദ് ഷമ്മാസ് പറഞ്ഞു. മന്ത്രിയുടെ ഓഫീസിനും പാർട്ടിക്കും മറുപടി ഉണ്ടോയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ആരോഗ്യമന്ത്രി എത്തുന്നതായി അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതരും അറിയിച്ചു.

നേരത്തെ, ആരോഗ്യമന്ത്രി വീണാ ജോർജിന് ട്രോഫിയും മെഡിക്കൽ നെക്ക് കോളറും തപാൽ വഴി അയച്ച് നൽകി കെഎസ്‍യു പരിഹസിച്ചിരുന്നു. വായുവിൽ പരിക്കേറ്റ മികച്ച അഭിനയ മന്ത്രിക്കുള്ള അവാർഡെന്നാണ് കെഎസ്‍യുവിന്‍റെ പരിഹാസം. സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരിയുടെ നേതൃത്വത്തിലാണ് ട്രോഫി അയച്ചത്. ആരോഗ്യ മന്ത്രി വായുവിലൂടെ പരിക്ക് പറ്റിയെന്ന് പറഞ്ഞാണ് ആശുപത്രിയിൽ അഡ്മിറ്റ് ആയതെന്നും കെഎസ്‍യു ആരോപിച്ചു. തിരുവനന്തപുരത്തും കെഎസ്‍യു സമരവുമായി മുന്നോട്ട് പോകുമെന്നും കരിങ്കൊടിയുമായ വരുന്നത് കേരളത്തിലെ ആരോഗ്യ രംഗം ഐസിയുവിൽ ആയത് കൊണ്ടാണെന്നും ഫർഹാൻ മുണ്ടേരി പറഞ്ഞു.

വീണ ജോർജ് ആശുപത്രി വിട്ടു

കഴുത്തിനു പരിക്കേറ്റ് ചികിത്സയിലായിരുന്ന ആരോഗ്യ മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു. പുലർച്ചെ നാലുമണിക്ക് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് വീണ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. കഴുത്തിന് ക്ഷതമുള്ള മന്ത്രി ആംബുലൻസ് ഇല്ലാതെ കാറിൽ യാത്ര തിരിച്ചതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഏറ്റവും അവസാനം ഇറങ്ങിയ മെഡിക്കൽ ബുള്ളറ്റിനിൽ മന്ത്രിക്ക് നിരന്തര നിരീക്ഷണം ആവശ്യമാണെന്നും ഐ സി യുവിൽ തുടരണം എന്നുമാണ് പറഞ്ഞിരുന്നു. യാത്ര ചെയ്യാവുന്ന ആരോഗ്യസ്ഥിതി ഇല്ലെന്നും ഇന്നലെ ഇറങ്ങിയ മെഡിക്കൽ ബുള്ളറ്റിനിൽ വിശദീകരിച്ചിട്ടുണ്ട്. ഇതിനുശേഷം മന്ത്രി തന്നെ ആവശ്യപ്പെട്ട പ്രകാരമാണ് ഡിസ്ചാർജ് വാങ്ങിയത്. ഇതിനായി രാത്രി പത്തുമണിയോടെ മെഡിക്കൽ ബോർഡ് ഓൺലൈൻ യോഗം ചേർന്നു. പുലർച്ചെ നാലുമണിക്ക് പരിയാരത്തുനിന്നും കാർമാർഗ്ഗം മന്ത്രി യാത്ര തുടങ്ങുകയും ചെയ്തു. കഴുത്തിൽ ഗുരുതര പരിക്കേറ്റ രോഗിയെ ആംബുലൻസ് പോലും നൽകാതെ വിട്ടയച്ചത് ഗുരുതര വീഴ്ച്ചയാണെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം പരിഹസിച്ചു. നാടകം പൊളിഞ്ഞതോടെയാണ് മന്ത്രി മടങ്ങിയതെന്നാണ് കെഎ സ്‍ യു അഭിപ്രായപ്പെട്ടത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെഎസ്ആർടിസിയിൽ 2018ൽ പിരിച്ചുവിട്ട എംപാനൽ ജീവനക്കാർക്ക് ആശ്വാസവാർത്ത; തിരിച്ചെടുക്കാൻ ട്രൈബ്യൂണൽ ഉത്തരവ്, 50 ശതമാനം വേതനവും നൽകണം
ജെബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണം, ക്രൈസ്തവ സമൂഹത്തിന്റെ അരക്ഷിതാവസ്ഥക്ക് അതിവേഗം പരിഹാരം കാണണം: മലങ്കര കത്തോലിക്കാ സൂന്നഹദോസ്