മുൻമന്ത്രി ഗണേഷ് കുമാറിന്റെ ഭാര്യയുടെ പേരിലുള്ള കമ്പനിക്ക് മിൽമ, കേരഫെഡ് കയറ്റുമതി കരാർ നൽകിയതിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് വിജിലൻസ്. ബിന്ദു മേനോന്റെ പേരിലുള്ള മിഡ്നൈറ്റ് സൺ ഗ്ലോബൽ കരാർ ലഭിച്ചതിൽ ക്രമക്കേട് ഉണ്ടെന്നാണ് കണ്ടെത്തൽ
തിരുവനന്തപുരം: മുൻമന്ത്രി ഗണേഷ് കുമാറിന്റെ ഭാര്യയുടെ പേരിലുള്ള കമ്പനിക്ക് മിൽമ, കേരഫെഡ് കയറ്റുമതി കരാർ നൽകിയതിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് വിജിലൻസ്. ബിന്ദു മേനോന്റെ പേരിലുള്ള മിഡ്നൈറ്റ് സൺ ഗ്ലോബൽ കരാർ ലഭിച്ചതിൽ ക്രമക്കേട് ഉണ്ടെന്നാണ് കണ്ടെത്തൽ. കൃത്യമായ നടപടികൾ പാലിക്കാതെയാണ് കരാർ നൽകിയത്. മറ്റ് സ്ഥാപനങ്ങൾക്ക് മുൻപ് നൽകിയ കരാർ വ്യവസ്ഥയിൽ നിന്നും മിഡ്നൈറ്റ് സൺ ഗ്ലോബലുമായി ഉണ്ടാക്കിയ കരാർ വ്യവസ്ഥകളിൽ വലിയ അന്തരം ഉണ്ടെന്നും കണ്ടെത്തി. വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് കോടതി ഉത്തരവിട്ടു. ബിന്ദു മേനോന്റെ കമ്പനിക്ക് കരാർ ലഭിച്ചത് ഗണേഷ് കുമാറുമായുള്ള ബന്ധം മൂലമെന്നാണ് വിജിലൻസിന് മുൻപിലുള്ള പരാതി.



