സുബൈർ അലി എവിടെ? 'സിപിഎം ഭീഷണിയെ തുടർന്ന് അസ്വസ്ഥനായിരുന്നുവെന്ന് സുബൈറിന്റെ മകൻ'; തിരച്ചിൽ

Published : Oct 12, 2023, 08:47 AM IST
സുബൈർ അലി എവിടെ? 'സിപിഎം ഭീഷണിയെ തുടർന്ന് അസ്വസ്ഥനായിരുന്നുവെന്ന് സുബൈറിന്റെ മകൻ'; തിരച്ചിൽ

Synopsis

ഇന്നലെ ഉച്ചയ്ക്ക് മുതലാണ് നെൻമാറ പഞ്ചായത്തിലെ അസി. സെക്രട്ടറിയായിരുന്ന സുബൈർ അലിയെ കാണാതായത്. ഓഫീസിൽ കത്തെഴുതി വെച്ചാണ് ഇദ്ദേഹം പോയത്. കൊല്ലങ്കോട് സിപിഎം ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നായിരുന്നു കത്തിലെ ഉള്ളടക്കം. 

പാലക്കാട്: നെൻമാറ പഞ്ചായത്ത് അസി. സെക്രട്ടറിയെ കാണാനില്ലെന്ന പരാതിയിൽ നെൻമാറ പൊലീസ് കേസെടുത്തു. സുബൈർ അലിക്കായി പൊലീസ് തമിഴ്നാട്ടിൽ തെരച്ചിൽ നടത്തി വരികയാണ്. നിലവിൽ സുബൈർ അലിയുടെ മൊബൈൽ ഫോൺ ഓഫ് ചെയ്ത നിലയിലാണ്. എന്നാൽ സുബൈർ അലി എവിടേക്കാണ് പോയെന്ന് അടുത്ത ബന്ധുക്കൾക്കും അറിയില്ല. 

ഇന്നലെ ഉച്ചയ്ക്ക് മുതലാണ് നെൻമാറ പഞ്ചായത്തിലെ അസി. സെക്രട്ടറിയായിരുന്ന സുബൈർ അലിയെ കാണാതായത്. ഓഫീസിൽ കത്തെഴുതി വെച്ചാണ് ഇദ്ദേഹം പോയത്. കൊല്ലങ്കോട് സിപിഎം ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നായിരുന്നു കത്തിലെ ഉള്ളടക്കം. ഇക്കഴിഞ്ഞ 4-ാം തിയതി തന്‍റെ ക്യാബിനിലെത്തി സിപിഎം മെമ്പര്‍മാര്‍ വൈസ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ പ്രശ്നമുണ്ടായിക്കിരുന്നുവെന്ന് കത്തില്‍ പറയുന്നു. കുടുംബ പ്രശ്നങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നുവെന്ന് കത്തില്‍ സൂചനയുണ്ട്. 

പ്രോഗ്രസ് റിപ്പോര്‍ട്ട് സമർപ്പിച്ചില്ല; 222 റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്ക് കെ-റെറ കാരണംകാണിക്കല്‍ നോട്ടീസ്

തനിക്ക് ഒട്ടേറെ കുടുംബപ്രശ്നങ്ങളുണ്ട്. കൊല്ലങ്കോട് സിപിഎം ഏരിയാ സെക്രട്ടറി ഉൾപ്പെടെ ഓഫീസിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിൽ സുബൈർ അലി ഏറെ അസ്വസ്ഥനായിരുന്നെന്ന് മകൻ്റെ മൊഴിയുമുണ്ട്. അതേസമയം, പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. സുബൈർ അലി ഏർവാടി ഭാ​ഗത്ത് ഉണ്ടെന്ന സൂചനയാണ് നിലവിലുള്ളത്. രണ്ടു ദിവസം മാറി നിൽക്കുകയാണെന്ന് സെക്രട്ടറിയെ അറിയിച്ചതായി വിവരമുണ്ട്. പഞ്ചായത്ത് പ്രസിഡന്റിനെ സുബൈർ അലി ഇന്ന് രാവിലെ ബന്ധപ്പെട്ടതായും അറിയുന്നു. രണ്ട് ദിവസത്തിനകം സുബൈർ അലി തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം. 

പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് ദില്ലിയിലും 5 സംസ്ഥാനങ്ങളിലും എൻഐഎ റെയ്ഡ്

https://www.youtube.com/watch?v=Ko18SgceYX8


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഇടതുപക്ഷം തകരുന്നത് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോഴല്ല...': തദ്ദേശ ഫലത്തിൽ പ്രതികരണവുമായി ഗായകൻ സൂരജ് സന്തോഷ്
വിജയാഹ്ലാദം: മൂവാറ്റുപുഴയിൽ കുഴലപ്പം വിതരണം ചെയ്ത് മാത്യു കുഴൽനാടൻ, ഡിവൈഎഫ്ഐക്ക് മറുപടി