ദില്ലിയിൽ മൂന്ന് ഇടങ്ങളിൽ എൻഐഎ റെയിഡ് പുരോഗമിക്കുകയാണ്. പി എഫ് ഐ യുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നും ഷഹീൻ ബാഗ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പരിശോധന നടക്കുന്നതായും ഇഡി വ്യത്തങ്ങൾ അറിയിച്ചു

ദില്ലി : പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട്, ദില്ലിയിലും അഞ്ച് സംസ്ഥാനങ്ങളിലും എൻഐഎ റെയ്ഡ്. ദില്ലിക്ക് പുറമെ തമിഴ്നാട്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന അടക്കം സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. പുലർച്ചെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. ദില്ലിയിൽ മൂന്ന് ഇടങ്ങളിൽ എൻഐഎ റെയിഡ് പുരോഗമിക്കുകയാണ്. പി എഫ് ഐ യുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നും ഷഹീൻ ബാഗ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പരിശോധന നടക്കുന്നതായും ഇഡി വ്യത്തങ്ങൾ അറിയിച്ചു. തമിഴ്നാട്ടിൽ 10 ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. മധുര, ചെന്നൈ,തേനി, ഡിണ്ടിഗൽ ജില്ലകളിലെ വിവിധ സ്ഥലങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്.

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം കൗൺസിലറും മുൻ ഡിവൈഎസ്പിയും ഇഡിക്ക് മുന്നിൽ


YouTube video player