'ദെയർ ഈസ് നോ ഫ്രീ ലഞ്ച്' എന്നാണല്ലോ, സ്പോൺസറുടെ പേര് മുഖ്യമന്ത്രി വെളിപ്പെടുത്തണം; വിമാനയാത്രയിൽ ദുരൂഹത ആരോപിച്ച് എംവി ഗോവിന്ദനും ബിനോയ് വിശ്വവും

Published : Sep 24, 2026, 11:54 AM IST
cpi cpm

Synopsis

മുഖ്യമന്ത്രി ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസറെ വെളിപ്പെടുത്താത്തതിൽ ദുരൂഹതയുണ്ടെന്ന് എംവി ഗോവിന്ദനും ബിനോയ് വിശ്വവും ആരോപിച്ചു. സൗജന്യമായി ആരും ഒന്നും നൽകില്ലെന്നും സ്പോൺസറുടെ പേര് ഒളിച്ചുവെക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും നേതാക്കൾ വ്യക്തമാക്കി

തിരുവനന്തപുരം: ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ആരാണെന്ന് വെളിപ്പെടുത്താത്തതിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ വിമർശവുമായി സി പി എം, സി പി ഐ സംസ്ഥാന സെക്രട്ടറിമാർ രംഗത്ത്. സ്പോൺസറുടെ പേര് ഒളിച്ചുവെക്കാൻ ശ്രമിക്കുന്നത് ദുരൂഹത ഉള്ളതുകൊണ്ടാണെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ വിമാനയാത്ര നടത്തിയിട്ടുണ്ടെന്ന സതീശന്‍റെ വാദം വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള അടവ് മാത്രമാണെന്നും, എന്തെങ്കിലും ക്രമക്കേടുണ്ടെങ്കിൽ അതും പരിശോധിക്കട്ടെയെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. ആരാണ് സ്പോൺസർ എന്നത് കേരളത്തിന് അറിയണം. ഇക്കാര്യം മുഖ്യമന്ത്രി പറയണം. സ്പോൺസറിടെ പേര് ഒളിപ്പിച്ചുവയ്ക്കുന്നത് തെറ്റും ഭരണഘടനാ വിരുദ്ധവുമാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി. എന്തെങ്കിലുമില്ലാതെ സ്പോൺസറെ ഒളിച്ചു വയ്ക്കേണ്ട കാര്യമുണ്ടോയെന്നും ഗോവിന്ദൻ ചോദിച്ചു. കെ എം ഷാജിയുടെ സ്പോൺസറുടെ കാര്യത്തിലും എല്ലാം പുറത്തു വരട്ടെ, കൂട്ടത്തിൽ തട്ടിപ്പ് കേസുകളിൽ പ്രതിയായ ആളുകൾ വരെ ഉണ്ട്, കോടികൾ വിലയുള്ള വാഹനങ്ങൾ മുതലാളിമാർ വെറുതെ വിട്ടുകൊടുക്കില്ലല്ലോ എന്നും ഗോവിന്ദൻ ചോദിച്ചു. 'ദെയർ ഈസ് നോ ഫ്രീ ലഞ്ച്' എന്നാണല്ലോ ശൈലിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം സ്പോൺസർഷിപ്പ് വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും അഴിച്ചുവിട്ടത്. പുറത്ത് പേര് പറയാൻ കൊള്ളാത്തവരായ ആളുകളാണ് സർക്കാരിന്റെ സ്പോൺസർമാരെന്നും പണക്കാരെ കാണുമ്പോൾ കവാത്ത് മറക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം പരിഹസിച്ചു. വിദേശയാത്രയും കാറും അടക്കം എല്ലാം സ്പോൺസർഷിപ്പിലൂടെ വാങ്ങുന്ന ഇത്രയും വേഗം പൊളിഞ്ഞ മറ്റൊരു സർക്കാർ കേരളത്തിലുണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തട്ടിപ്പ് കേസുകളിലെ പ്രതികൾ വരെ ഈ കൂട്ടത്തിലുണ്ടെന്നും സൗജന്യമായി ആരും ഒന്നും വിട്ടുനൽകില്ലെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി.

പിണറായിക്ക് പൂർണ പിന്തുണയില്ല

അതേസമയം മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇ ഡി അന്വേഷണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പൂർണമായി പിന്തുണയ്ക്കാൻ സി പി ഐ തയ്യാറായില്ല. സി പി എമ്മിനെയും എൽ ഡി എഫിനെയും രാഷ്ട്രീയമായി കടന്നാക്രമിച്ചാൽ പ്രതിരോധിക്കുമെന്നും എന്നാൽ കേസിന്റെ ബാക്കി കാര്യങ്ങൾ വരുംദിവസങ്ങളിൽ നോക്കി പറയാമെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. വിഷയത്തിൽ വിജിലൻസ് പ്രാഥമികാന്വേഷണത്തെക്കുറിച്ചുള്ള തുടർച്ചയായ ചോദ്യങ്ങളിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കിരീടം നഷ്ടമായിട്ടില്ല', ആറന്മുളയിലുണ്ടെന്ന് കെ ജയകുമാർ; തിരുവാഭരണം കമ്മീഷണർ വിശദീകരണം നൽകും
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആസിഡ് ആക്രമണം, 10 വർഷത്തിന് ശേഷം പ്രതിക്ക് ശിക്ഷ; പത്തു വർഷം കഠിനതടവും പിഴയും