ഇടതു മുന്നണിയുടെ കാലത്ത് സ്ത്രീസുരക്ഷ ജലരേഖ, വനിതാ മന്ത്രിമാർ എവിടെയെന്ന് ഷാനിമോൾ ഉസ്മാൻ

Published : Mar 10, 2026, 03:34 PM IST
shanimol usman

Synopsis

മന്ത്രി ഗണേഷ് കുമാറിനെതിരായ ഗാർഹിക പീഡന ആരോപണത്തിൽ കോൺഗ്രസ് നേതാക്കൾ സർക്കാരിനെതിരെ രംഗത്തെത്തി. സ്ത്രീസുരക്ഷയില്ലെന്നും മുഖ്യമന്ത്രി മന്ത്രിയെ സംരക്ഷിക്കുകയാണെന്നും അവർ ആരോപിച്ചു. 

തിരുവനന്തപുരം: ഇടതു മുന്നണിയുടെ കാലത്ത് സ്ത്രീസുരക്ഷ ജലരേഖയെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ. മന്ത്രി ഗണേഷ് കുമാറിന്റെ ഗാർഹിക പീഡനം ഭാര്യ തന്നെ തുറന്നു പറഞ്ഞു. വിഷയത്തിൽ പൊലീസ് നടപടി എടുത്തില്ലെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും ഷാനിമോൾ ആവശ്യപ്പെട്ടു. പൊതുസമൂഹത്തിന് എന്ത് സന്ദേശമാണ് ഇവർ നൽകുന്നതെന്നും ഷാനിമോൾ ചോദിക്കുന്നു. ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ നിന്ന് മാറ്റണം. വനിതാ മന്ത്രിമാർ എവിടെയെന്നും അവർ കൊടിയുടെ നിറം നോക്കി നിലപാട് പറയുന്നവരാണെന്നും ഷാനിമോൾ പറഞ്ഞു.

മന്ത്രിയുടെ വീട്ടിൽ നടന്നത് ഗാർഹിക പീഡനമാണെന്ന് ജെബി മേത്തർ പ്രതികരിച്ചു. പൊലീസ് എന്തുകൊണ്ട് നടപടി എടുത്തില്ലെന്നും ഒത്തുതീർപ്പാക്കാനാണെങ്കിൽ നിയമ വ്യവസ്ഥകൾ എന്തിനെന്നും ജെബി മേത്തർ ചോദിക്കുന്നു. മുഖ്യമന്ത്രിക്ക് നേരത്തെയുള്ള സമീപനം അല്ല ഇപ്പോൾ. മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്ത്രീപീഡകരെ കുടിയിരുത്തുകയാണ്. നടപടിയെടുക്കേണ്ട ഇടത്തു മുഖ്യമന്ത്രി ഇടപെട്ടില്ലെന്നും വിഷയം മുഖ്യമന്ത്രി പുഴ്ത്തിവെച്ചുവെന്നും മന്ത്രിക്ക് മുഖ്യമന്ത്രി കവചം ഒരുക്കുകയാണെന്നും ജെബി മേത്തർ വിമർശിച്ചു.

കോളിളക്കങ്ങൾക്കൊടുവിൽ ​ഗണേഷ് കുമാർ വിവാദം ഒത്തുതീർപ്പിലെത്തുകയാണ്. ആരോപണങ്ങൾ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ചു മന്ത്രി ക്ഷമാപണം നടത്തി. ഭാര്യയുമായുള്ള പ്രശ്നം പുറത്തു വന്നതോടെ ​ഗണേഷ് കുമാർ സമ്മർദത്തിലായിരുന്നു. ഘടക കക്ഷികളുൾപ്പടെ ​ഗണേഷ് കുമാർ പ്രശ്നം അതീവ ​ഗുരുതരമെന്നായിരുന്നു വിലയിരുത്തിയത്. ഇതിനിടയിലാണ് പ്രശ്നം ഒത്തുതീർപ്പിലേക്കെത്തുന്നത്. വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ​ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ ആവശ്യപ്പെട്ടു. ഗണേഷ് ഇന്നലെ സഹോദരിയെയും ഇന്ന്‌ തന്നെയും വിളിച്ചു. മന്ത്രി ക്ഷമാപണം നടത്തിയെന്നും തനിക്ക് പരാതിയില്ലെന്നുമാണ് ബിന്ദു മേനോൻ പറയുന്നത്. ഗണേഷിനെ ഇട്ടെറിഞ്ഞ് പോകാനില്ലെന്നും അത്രമേൽ ഇഷ്ടപ്പെടുന്നെന്നും ബിന്ദു മേനോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗണേഷ്കുമാർ വിവാദം: മുഖ്യമന്ത്രിയുടെ മകൾക്കും മുൻ ഡിജിപി ശ്രീലേഖക്കുമെതിരെ ഡിജിപിക്ക്‌ പരാതി, 'ഗുരുത കുറ്റം അറിഞ്ഞിട്ടും മറച്ചുവെച്ചു'
നെന്മാറ ഇരട്ടക്കൊല കേസ്: പ്രതി ചെന്താമരയുടെ സഹോദരനും സഹോദര ഭാര്യയും അയൽവാസിയും കോടതിയിൽ മൊഴി മാറ്റി