'പ്രചരിച്ച ഫോട്ടോയും സുകുമാരക്കുറുപ്പിന്റേതല്ല, അതും ദാമോദര മേനോന്റേത്'; വെളിപ്പെടുത്തി ബന്ധുക്കൾ

Published : Aug 28, 2026, 12:57 PM IST
Damodara Menon

Synopsis

നിലവിൽ ഒരു അപകടത്തിൽപ്പെട്ട് ചികിത്സയിലാണ് അദ്ദേഹം. നാട്ടിലെ വീട്ടുകാരുമായി ഇദ്ദേഹം നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ഒരു മാസം മുമ്പും വീട്ടിലേക്ക് വിളിച്ചിരുന്നതായി സഹോദരൻ പറഞ്ഞു.

തൃശൂർ: സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ. കഴിഞ്ഞ ദിവസമാണ് സുകുമാര കുറുപ്പ് ബ്രൂണോയിൽ വ്യാജ പേരിൽ ജീവിക്കുന്നുവെന്ന വാർത്ത പുറത്തുവന്നത്. വാർത്തയോടൊപ്പം പ്രചരിച്ച ചിത്രം സുകുമാര കുറുപ്പിന്റേതാണെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ, ഈ ചിത്രവും, കുറുപ്പിന്റേതാണെന്ന് സംശയിച്ച് പൊലീസ് ശേഖരിച്ച പാസ്പോർട്ടും തൃശൂർ വടക്കാഞ്ചേരി സ്വദേശി ദാമോദര മേനോൻ എന്നയാളുടേതാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. ദാമോദര മേനോന്റെ സഹോദരൻ കരുണാകരനാണ് ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയത്. 40 വർഷങ്ങൾക്ക് മുമ്പാണ് ദാമോദര മേനോൻ മലേഷ്യയിലേക്ക് പോയത്. പാലക്കാട് സ്വദേശിനിയെ അദ്ദേഹം അവിടെവെച്ച് വിവാഹം കഴിച്ചു. ഇവർക്ക് രണ്ട് മക്കളുണ്ട്. നിലവിൽ ഒരു അപകടത്തിൽപ്പെട്ട് ചികിത്സയിലാണ് അദ്ദേഹം. നാട്ടിലെ വീട്ടുകാരുമായി ഇദ്ദേഹം നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ഒരു മാസം മുമ്പും വീട്ടിലേക്ക് വിളിച്ചിരുന്നതായി സഹോദരൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'അത് കുറുപ്പല്ല'; പൊലീസ് കണ്ടെത്തിയ പാസ്‌പോർട്ട് സുകുമാരക്കുറുപ്പിന്റേതല്ല, വടക്കാഞ്ചേരി സ്വദേശി ദാമോദര മേനോന്റേതെന്ന് സഹോദരൻ
തൻ്റെ കുടുംബം നശിപ്പിച്ചയാളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ചാക്കോയുടെ മകൻ ജിതിൻ; പുതിയ സംഭവവികാസങ്ങളെ പ്രതീക്ഷയോടെ കാണുന്നു