
വയനാട്: കാട്ടാന ആക്രമണത്തിൽ ആത്മഹത്യ ഭീഷണി മുഴക്കി കർഷകൻ. വയനാട് നടവയലിൽ വനം വകുപ്പിന്റെ ക്വാട്ടേഴ്സിന് മുകളിൽ കയറിയാണ് കർഷകന്റെ ആത്മഹത്യ ഭീഷണി. കാട്ടാന വാഴ നശിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് കർഷകൻ ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. ഇയാളുടെ കയ്യിൽ വിഷക്കുപ്പിയും ഉണ്ട്. കർഷകനെ പിന്തിരിപ്പിക്കാൻ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ശ്രമിക്കുകയാണ്.
ഗതികേടുകൊണ്ടാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നതെന്ന് കർഷകനായ കണ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ആയിരത്തോളം വരുന്ന വാഴ ആന നശിപ്പിച്ചു. കാട്ടാന ശല്യത്തിന് അറുതി വരുത്തണമെന്നും നഷ്ടപരിഹാരം തരണമെന്നുമാണ് കണ്ണൻ ആവശ്യപ്പെടുന്നത്. നഷ്ടപരിഹാരത്തിന്‍റെ കാര്യത്തില്‍ തീരുമാനം ഉണ്ടായാല്‍ മാത്രമേ താഴെ ഇറങ്ങി വരൂ എന്നാണ് ക്രഷകന്‍ പറയുന്നത്.
വയനാട് അട്ടമലയില്‍ കാട്ടാന ആക്രമണത്തില്‍ ഇന്നലെ ഒരു യുവാവ് മരിച്ചിരുന്നു. ഏറാട്ടുകുണ്ട് കോളനിയിലെ ബാലനാണ് കൊല്ലപ്പെട്ടത്. 27 വയസായിരുന്നു. 40 ദിവസത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ ഏഴാമത്തെ മരണമായിരുന്നു ഇത്. കാട്ടാനയാക്രണത്തിൽ കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ 180 ജീവനകളാണ് സംസ്ഥാനത്ത് പൊലിഞ്ഞത്. കഴിഞ്ഞ വർഷം 12 പേർ കാട്ടാന ആക്രമണത്തില്‍ മരിച്ചു.
Also Read: വന്യജീവി ആക്രമണം; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സർക്കാരും കൈവിട്ടു, വാഗ്ദാനങ്ങൾ നടപ്പായില്ല
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam