കാട്ടാനാക്രമണം; അലൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി, 'മുണ്ടൂരിൽ പ്രതിരോധ നടപടി സ്വീകരിക്കും'

Published : Apr 06, 2025, 10:24 PM IST
കാട്ടാനാക്രമണം; അലൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി, 'മുണ്ടൂരിൽ പ്രതിരോധ നടപടി സ്വീകരിക്കും'

Synopsis

അലൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്നും മുണ്ടൂരിൽ പ്രതിരോധ നടപടികള്‍ ശക്തമാക്കുമെന്ന് വനംമന്ത്രി അറിയിച്ചു.

പാലക്കാട്: പാലക്കാട് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതികരിച്ച് വനംമന്ത്രി എ കെ ശശീന്ദ്രൻ. അലൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്നും മുണ്ടൂരിൽ പ്രതിരോധ നടപടികള്‍ ശക്തമാക്കുമെന്ന് വനംമന്ത്രി അറിയിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡനും കളക്ടർക്കും ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് മൂന്ന് ആനകൾ വനമേഖലയിൽ തുടരുന്നുണ്ട്. ഇതിനെ തുരത്താൻ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. 

പാലക്കാട് മുണ്ടൂർ സെക്ഷൻ പരിധിയിൽ കണ്ണാടും ചോല ഭാഗത്ത് ഒരു സ്ത്രീയെയും മകനെയും കാട്ടാന ആക്രമിച്ച് ഒരാൾ മരണപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ ചീഫ്  വൈല്‍ഡ് ലൈഫ് വാര്‍ഡനും ജില്ലാ കളക്ടര്‍ക്കും നിര്‍ദേശം നല്‍കി. ആനയെ പ്രദേശത്ത് നിന്നും ഉള്‍ക്കാട്ടിലേക്ക് തുരത്താനും ആവശ്യമായ പൊലീസ് സഹായം ഉള്‍പ്പെടെ നല്‍കാനും നിര്‍ദേശിച്ചു. കൂടുതല്‍ ആര്‍ആര്‍ടി അംഗങ്ങളെ പങ്കെടുപ്പിക്കും. ഫെൻസിങ് ഉള്ളതായി ഉറപ്പ് വരുത്തണം. മരണപ്പെട്ട ആളുടെ കുടുംബത്തിന്  ഉടന്‍ നഷ്ട പരിഹാരം നല്‍കുമെന്നും ആശുപത്രിയില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read: വീണ്ടും ജീവനെടുത്ത് കാട്ടാന; പാലക്കാട് യുവാവിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് പരിക്ക്

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം