പാലോട് ഇടിഞ്ഞാർ വനത്തിൽ കാട്ടുതീ, 50 ഏക്കർ കത്തിനശിച്ചു, ഫയർ ഫോഴ്സ് വാഹനത്തിന് പ്രവേശിക്കാനാകുന്നില്ല

Published : Feb 17, 2023, 04:22 PM IST
പാലോട് ഇടിഞ്ഞാർ വനത്തിൽ കാട്ടുതീ, 50 ഏക്കർ കത്തിനശിച്ചു, ഫയർ ഫോഴ്സ് വാഹനത്തിന് പ്രവേശിക്കാനാകുന്നില്ല

Synopsis

11 മണിയോടെയാണ് നാട്ടുകാർ തീ കത്തുന്നത് കാണുന്നത്. ഉടൻ വനം വകുപ്പിനെ അറിയിച്ചു.

തിരുവനന്തപുരം : പാലോട് ഇടിഞ്ഞാർ വനത്തിൽ കാട്ടുതീ പടരുന്നു. ഇടിഞ്ഞാർ - മൈലാടും കുന്ന്, മല്ലച്ചൽ എന്ന സ്ഥലത്താണ് കാട്ടുതീ പടര്‍ന്നത്. കാട്ടുതീയിൽ 50 ഏക്കർ കത്തിനശിച്ചു. ഇപ്പോഴും തീ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. വിതുര ഫയർഫോഴ്സ്, പാലോട് റെയ്ഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ, വാച്ചർ തുടങ്ങിയവർ ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

11 മണിയോടെയാണ് നാട്ടുകാർ തീ കത്തുന്നത് കാണുന്നത്. ഉടൻ വനം വകുപ്പിനെ അറിയിച്ചു. ഫയർ ഫോഴ്സ് വാഹനത്തിന് പ്രദേശത്തേക്ക് പോകാൻ കഴിയില്ല. ഇടിഞ്ഞാറിൽ നിന്ന് രണ്ട് കിലോമീറ്റർ ഉൾ വനത്തിലാണ് തീ പടർന്ന് പിടിക്കുന്നത്. കമ്പ് കൊണ്ട് അടിച്ചും ഫയർ ബ്രേക്കർ ഉപയോഗിച്ചും തീ അണയ്ക്കാൻ ശ്രമം നടക്കുകയാണ്. 

PREV
click me!

Recommended Stories

കീഴടങ്ങിയേക്കില്ല; ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ
ശബരിമല സ്വര്‍ണക്കൊള്ള കേസ്; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, എഫ്ഐആറും രേഖകളും ആവശ്യപ്പെട്ട് ഇഡി അപേക്ഷ നൽകി