
തിരുവനന്തപുരം: വേനല്‍ കടുത്തതോടെ മലയോര മേഖല കാട്ടുതീ ഭീഷണിയിൽ. ആൾത്താമസമില്ലാത്ത മലകളിലും പ്ലാന്‍റേഷനുകളിലും തീ പെട്ടന്ന് പടർന്ന് പിടിക്കുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞ ദിവസം പകൽ കുടപ്പനമൂട് നുള്ളിയോട്, നെല്ലിക്കാമല ഭാഗങ്ങളിലാണ് തീ പടര്‍ന്നത്. റബര്‍ തോട്ടങ്ങളിലും മലയോരത്തെ കുറ്റിക്കാടുകളിലും കരിയില മൂടിക്കിടക്കുന്നത് തീ ആളിപ്പടരുന്നതിന് കാരണമാകുന്നു.
മരങ്ങളും കാടുകളും വരണ്ടുണങ്ങിയ നിലയിലായതിനാൽ എവിടെ നിന്നെങ്കിലും തീപ്പൊരി വീണാൽ ജനങ്ങളുടെ ശ്രദ്ധയിൽപെട്ടില്ലെങ്കിൽ മറ്റിടങ്ങളിലേക്ക് പടരുകയും ചെയ്യും. നെല്ലിക്കാമല ഭാഗത്ത് സിഗരറ്റ് അവശിഷ്ടത്തില്‍ നിന്നും തീ പടര്‍ന്നതാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശവാസികള്‍ താത്കാലികമായി തീയണയ്ക്കുകയും അഗ്‌നിരക്ഷാ സേനയെത്തി തീ നിയന്ത്രരണ വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. കാറ്റ് വീശിയടിക്കുന്നത് തീപടരാന്‍ കാരണമാകുമെന്നാണ് നിഗമനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam