
ചെന്നൈ: ഐഐടിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി ഫാത്തിമയുടെ പിതാവ് ലത്തീഫ് ഇന്ന് സിബിഐ മുൻപാകെ മൊഴി നൽകും. രാവിലെ പത്തരക്ക് ചെന്നൈയിലെ സിബിഐ ഓഫിസിലാണ് മൊഴി രേഖപ്പെടുത്തുക. ഇത് രണ്ടാം തവണയാണ് ലത്തീഫ് സിബിഐക്ക് മൊഴി നൽകാൻ ഹാജരാകുന്നത്.
തുടർന്ന് കേസിനെ കുറിച്ച് സംസാരിക്കാൻ മുഖ്യമന്ത്രി എംകെ. സ്റ്റാലിനുമായും ലത്തീഫ് കൂടികാഴ്ച നടത്തും. 2019 നവംബറിലാണ് കോളജ് ഹോസ്റ്റലിൽ ഫാത്തിമയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്ന് കാണിച്ച് പിതാവ് നൽകിയ പരാതിയെ തുടർന്നാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്.
തന്റെ മരണം വരെ മകൾക്കു നീതി തേടിയുള്ള പോരാട്ടം തുടരുമെന്ന് ചെന്നെ ഐ ഐ ടിയിൽ മരിച്ച ഫാത്തിമ ലത്തീഫിന്റെ പിതാവ് അബ്ദുൽ ലത്തീഫ്. പ്രധാനമന്ത്രി പോലും ഇടപെട്ടിട്ടും സി ബി ഐ അന്വേഷണം ഇഴയുന്നതിന്റെ കാരണം അറിയില്ല. തമിഴ്നാട് മുഖ്യമന്ത്രിയുടെ ഇടപെടലിൽ പ്രതീക്ഷയുണ്ടെന്നും അബ്ദുൽ ലത്തീഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam