'മാറ്റങ്ങൾക്കുള്ള സൽബുദ്ധി നേരത്തെ തോന്നണമായിരുന്നു, തോറ്റപ്പോഴാണ് പാർട്ടിയിൽ എന്തോ പ്രശ്നമുണ്ടെന്ന് തോന്നുന്നത്': തോമസ് ഐസക്ക്

Published : Sep 16, 2026, 07:49 AM IST
thomas issac

Synopsis

ഇനി ജനങ്ങളുമായി കൂടുതൽ അടുക്കും. സംഘടന വീഴ്ചകൾ പരിഹരിക്കും. വർഗ -ബഹുജന അടിത്തറ ശക്തിപ്പെടുത്തു‌മെന്നും തോമസ് ഐസക്ക് വിശദമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോഴിക്കോട്: മാറ്റങ്ങൾ വരുത്താനുള്ള സൽബുദ്ധി നേരത്തെ തോന്നിയെങ്കിൽ നന്നാവുമായിരുന്നുവെന്ന് തോമസ് ഐസക്ക്. തോറ്റപ്പോഴാണ് പാർട്ടിയിൽ എന്തോ പ്രശ്നം ഉണ്ടെന്ന തോന്നൽ വന്നതെന്ന് അഭിപ്രായപ്പെട്ട തോമസ് ഐസക്ക് പാർട്ടിയിൽ പാർലമെന്ററി വ്യാമോഹം ഉണ്ടായി എന്നും ചൂണ്ടിക്കാട്ടി. 10 വർഷം ഭരിച്ചതിന്റെ സുഖം തോന്നി. ഭരണം മതി സമരം വേണ്ട എന്ന ചിന്ത വന്നു. അത് സംഘടനയെ ബാധിച്ചു. പാർട്ടിക്കെതിരായി വന്ന അപഖ്യാതികൾ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിഞ്ഞില്ല. തിരുത്തലുകളുടെ തുടർച്ച ഇനിയും ഉണ്ടാകുമെന്നും തോമസ് ഐസക്ക് പറഞ്ഞു. പാർട്ടി സംവിധാനങ്ങളെ ഞങ്ങൾ നന്നാക്കാൻ തീരുമാനിച്ചു. ദൗർബല്യങ്ങൾ മറികടക്കാനുള്ള പരിപാടികൾക്ക് രൂപം നൽകി. ഇനി ജനങ്ങളുമായി കൂടുതൽ അടുക്കും. സംഘടന വീഴ്ചകൾ പരിഹരിക്കും. വർഗ -ബഹുജന അടിത്തറ ശക്തിപ്പെടുത്തു‌മെന്നും തോമസ് ഐസക്ക് വിശദമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സിപിഎം സെക്രട്ടറിയേറ്റ് പ്രവേശനം: 'വ്യക്തിപരമായ നേട്ടമല്ല, താൻ സിപിഎം ഉത്പന്നം, പാർട്ടിയിൽ നിന്ന് ഭിന്നമായി വ്യക്തിത്വമില്ല': പി ജയരാജൻ
മെസ്സിയുടെ പേരിലെ തട്ടിപ്പ്: സിപിഎം സെക്രട്ടറിയേറ്റ് പ്രവേശനം - 'വ്യക്തിപരമായ നേട്ടമല്ല, താൻ സിപിഎം ഉത്പന്നം, പാർട്ടിയിൽ നിന്ന് ഭിന്നമായി വ്യക്തിത്വമില്ല' - പി ജയരാജൻ