വെറും 7 വർഷം പ്രചാരത്തിലുള്ള കറൻസിയാണ് പിൻവലിച്ചത്, സാമ്പത്തിക പരിഷ്കാരം ദീർഘ വീക്ഷണത്തോടെയല്ല; മുഖ്യമന്ത്രി

Published : May 23, 2023, 06:53 PM ISTUpdated : May 23, 2023, 07:17 PM IST
വെറും 7 വർഷം  പ്രചാരത്തിലുള്ള കറൻസിയാണ് പിൻവലിച്ചത്, സാമ്പത്തിക പരിഷ്കാരം ദീർഘ വീക്ഷണത്തോടെയല്ല; മുഖ്യമന്ത്രി

Synopsis

കേരള സമ്പദ് ഘടനയുടെ അവിഭാജ്യ ഘടകമാണ് വ്യാപാര സമൂഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ്, പ്രളയ കാലത്തൊക്കെ ഇത് കണ്ടു. ഇപ്പോൾ വലിയ പ്രതിസന്ധിയിൽ കൂടെയാണ് കടന്നുപോകുന്നത്. വ്യാപാരികൾ, വ്യവസായികൾ എന്നിവർ വലിയ പ്രശ്നം ഇല്ലാത്തവർ എന്നാണ് പൊതു ധാരണ. 

കോഴിക്കോട്: 7 വർഷം കൊണ്ട് പ്രചാരത്തിലുള്ള കറൻസി പിൻവലിച്ചുവെന്നും കറൻസി ശക്തമല്ലെന്നതിൻ്റെ തെളിവാണ് അതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനത്തിൽ പൊതു സമ്മേളനം ഉദ്ഘാടനം  ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരള സമ്പദ് ഘടനയുടെ അവിഭാജ്യ ഘടകമാണ് വ്യാപാര സമൂഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ്, പ്രളയ കാലത്തൊക്കെ ഇത് കണ്ടു. ഇപ്പോൾ വലിയ പ്രതിസന്ധിയിൽ കൂടെയാണ് കടന്നുപോകുന്നത്. വ്യാപാരികൾ, വ്യവസായികൾ എന്നിവർ വലിയ പ്രശ്നം ഇല്ലാത്തവർ എന്നാണ് പൊതു ധാരണ. എന്നാൽ സത്യം അതല്ലെന്നും കേന്ദ്ര സാമ്പത്തിക പരിഷ്കാരങ്ങൾ നേരിട്ട് ബാധിക്കുന്ന സമൂഹം ആണതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പാൽ സംഭരിക്കാൻ അമുൽ വീണ്ടും തമിഴ്‌നാട്ടിലേക്ക്; ഇത്തവണ കർഷകർക്ക് വാഗ്ദാനം ചെയ്യുന്നത് ഉയർന്ന വില

2000 രൂപയുടെ നോട്ട് നിരോധിച്ചു. വെറും 7 വർഷം കൊണ്ട് പ്രചാരത്തിൽ ഉള്ള കറൻസിയാണ് പിൻവലിച്ചത്. കറൻസി ശക്തമല്ലെന്നതിന്റെ തെളിവാണത്. കറൻസി ശക്തമായാൽ മാത്രമെ സമ്പദ് വ്യവസ്ഥ ശക്തമായി നിലനിൽക്കൂ. ദീർഘ വീക്ഷണത്തോടെയല്ല രാജ്യത്തെ സാമ്പത്തിക പരിഷ്കാരങ്ങൾ. അശാസ്ത്രീയ നികുതി പരിഷ്കാരം നേരിട്ട് ബാധിച്ചു. ഇപ്പോഴും വ്യാപാര സമൂഹം അത് അനുഭവിക്കുകയാണ്. ഭക്ഷ്യ പദാർത്ഥങ്ങൾക്ക് പോലും ജിഎസ്ടി ഏർപ്പെടുത്തുന്നു. കേരളം ഉൾപ്പെടെ അശാസ്ത്രീയത എതിർത്തിരുന്നു. അതെല്ലാം മറച്ചു വെച്ചാണ് കേരളം ചേർന്നാണ് നികുതി കൂട്ടിയത് എന്ന പ്രചരണം. പ്രതിസന്ധികൾക്കിടയിലും നികുതി പരിഷ്കരണത്തിനും ധനകാര്യ മാനേജ്മെന്റിനും സംസ്ഥാന സർക്കാരിന് സാധിച്ചു. ആഭ്യന്തര ഉൽപാദനം 12 ശതമാനം വളർച്ച രേഖപ്പെടുത്തി. കേരളം വ്യവസായ സൗഹൃദ അന്തരീക്ഷം അല്ലെന്ന പ്രചാരണത്തിന് പുറകിൽ നിക്ഷിപ്ത താല്പര്യക്കാരാണ്. ഇവിടെ നിക്ഷേപം നടത്തിയവരെല്ലാ അത്തരം പ്രചരണം നടത്തുന്നത്. കേരളത്തെ ഇകഴ്ത്തി കാട്ടാൻ വേണ്ടി മാത്രമാണിത്. ഇതെല്ലാം കേരള വിരുദ്ധ പ്രചാരണമാണ്. ബഹുരാഷ്ട്ര കമ്പനികൾ വരെ നിക്ഷേപത്തിന് എത്തുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

യുവദമ്പതികളെ ആക്രമിച്ചയാൾ പിടിയിൽ, വീണ്ടും പുകഞ്ഞ് മണിപ്പൂർ, രാഹുൽ ഗാന്ധിക്ക് വധഭീഷണി- അറിയാം പത്ത് വാർത്തകൾ

ലോകോത്തര കമ്പനികൾ  കേരളത്തിൽ എത്തി സംരംഭങ്ങൾ തുടങ്ങുന്നു. ലോക്കൗട്ട്, പിരിച്ചുവിടൽ പോലുള്ള പ്രതിസന്ധികളില്ലാതെ പോകുന്നു. കേന്ദ്രം പൊതുമേഖല സ്ഥാപനങ്ങൾ അടച്ചുപൂട്ടുമ്പോഴാണ് ഇത്. ഒരുഭാഗത്ത് കേന്ദ്രം തൊഴിലാളികളെ പട്ടിണിക്കിട്ടു കൊല്ലുന്നു. മറുഭാഗത്ത് കേരളം വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു. ഇതിലേതാണ് വ്യവസായ സൗഹൃദം എന്ന് മനസ്സിലാക്കണം. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ ലക്ഷ്യം വെച്ചു. 140000 സംരംഭം ആരംഭിക്കാനായി. 8500 കോടിയുടെ നിക്ഷേപം ഇതിലൂടെ ഉണ്ടായി. 3 ലക്ഷം തൊഴിൽ അവസരങ്ങൾ ഉണ്ടായി. ഈ സാമ്പത്തിക വർഷവും ഒരു ലക്ഷം സംരംഭം എന്നാണ് ലക്ഷ്യം. മേക്ക് ഇൻ കേരള എന്ന പദ്ധതിക്ക് സർക്കാർ രൂപം നൽകുന്നുണ്ട്. കാർഷിക വ്യാവസായിക മേഖല ലക്ഷ്യം വെച്ചാണ് പരിപാടി. ആയിരം കോടി രൂപ ഇതിനായി നീക്കിവെക്കും. 100 കോടി ഇക്കുറി ബജറ്റിൽ കരുതിയിട്ടുണ്ട്. സംരംഭങ്ങളെയും വ്യവസായങ്ങളെയും സാങ്കേതിക സർവ്വകലാശാലയുമായി ബന്ധിപ്പിക്കും. നമ്മുടെ കാലം മാറുകയാണ്. മാറുന്ന കാലത്ത് ഉയരുന്ന പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനാകുന്ന വ്യവസായ അന്തരീക്ഷം രൂപപ്പെടുത്തുമെന്നും ദൃഢമായ സംരംഭ ആവാസ വ്യവസ്ഥ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം