കോഴിക്കോട് മെഡിക്കൽ കോളേജിൽ യുവതിയെ പീഡിപ്പിച്ചു; ക്രൂരത ശസ്ത്രക്രിയ കഴിഞ്ഞ ഉടൻ, അറ്റന്റര്‍ക്കെതിരെ പരാതി

Published : Mar 20, 2023, 07:33 AM ISTUpdated : Mar 20, 2023, 08:17 AM IST
കോഴിക്കോട് മെഡിക്കൽ കോളേജിൽ യുവതിയെ പീഡിപ്പിച്ചു; ക്രൂരത ശസ്ത്രക്രിയ കഴിഞ്ഞ ഉടൻ, അറ്റന്റര്‍ക്കെതിരെ പരാതി

Synopsis

തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്കകം സര്‍ജിക്കൽ ഐസിയുവിന് സമീപം വിശ്രമിക്കുമ്പോഴായിരുന്നു യുവതി പീഡിപ്പിക്കപ്പെട്ടത്. 

കോഴിക്കോട് : കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായ യുവതിയെ അറ്റൻഡർ പീഡിപ്പിച്ചതായി പരാതി. ശനിയാഴ്ചയാണ് സംഭവം. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് സർജിക്കൽ ഐസിയുവിൽ വിശ്രമിക്കുന്ന യുവതിയാണ് പീഡനത്തിനിരയായത്. അർദ്ധബോധാവസ്ഥയായതിനാൽ യുവതിക്ക്  പ്രതികരിക്കാനായില്ല. മറ്റൊരു രോഗിയെ പരിചരിക്കാൻ ജീവനക്കാർ പോയ സമയത്തായിരുന്നു അറ്റൻഡർ പീഡിപ്പിച്ചത്.  പിന്നീട് യുവതി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു.  ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മെഡി. കോളേജ് പൊലീസ് കേസ്സെടുത്തു.  ആളെത്തിരിച്ചറിഞ്ഞെന്നും ഇയാൾ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. 

Read More : തിരുവനന്തപുരത്ത് നടുറോഡിൽ ലൈംഗികാതിക്രമം, വിവരം അറിയിച്ചിട്ടും അനങ്ങാതെ പൊലീസ്, കേസെടുത്തത് 3 ദിവസത്തിന് ശേഷം

PREV
Read more Articles on
click me!

Recommended Stories

ക്രൂര കൊലപാതകത്തിന് കാരണം ചിത്രപ്രിയയോടുള്ള സംശയം; കൃത്യം നടത്തിയത് മദ്യലഹരിയിൽ, ആണ്‍ സുഹൃത്ത് അലൻ അറസ്റ്റിൽ
പ്രതിക്കെതിരെ മൊഴിനല്‍കി ഭാര്യയും മകളും, 9 വയസുകാരിയോട് ലൈംഗികതിക്രമം നടത്തിയ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും