ആലപ്പുഴയില്‍ വീടിന് സമീപം വയോധിക മരിച്ച നിലയില്‍; പാമ്പുകടിയേറ്റതെന്ന് സംശയം

Published : Jun 18, 2020, 07:59 PM IST
ആലപ്പുഴയില്‍ വീടിന് സമീപം വയോധിക മരിച്ച നിലയില്‍; പാമ്പുകടിയേറ്റതെന്ന് സംശയം

Synopsis

പൂച്ചാക്കൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി.  

ആലപ്പുഴ: പൂച്ചാക്കൽ തൃച്ചാറ്റുകുളത്ത് വയോധികയെ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാത്തുവള്ളിയിൽ ഖദീജ (62)  ആണ് മരിച്ചത്. പാമ്പുകടിയാണ് മരണകാരണമെന്നാണ് സംശയം. കാല്‍പാദത്തില്‍ പാമ്പുകടിയേറ്റതിന് സമാനമായ പാടുകളുണ്ട്. ഉച്ചയ്ക്ക് ശേഷം ഖദീജയെ കാണാതാവുകയായിരുന്നു. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ താമസിക്കുന്ന വാടക വീടിന് സമീപത്തായി മൃതദേഹം കണ്ടെത്തിയത്. ഖദീജയുടെ മകളും ഭര്‍ത്താവും രോഗബാധിതരായി കിടപ്പിലാണ്. പൂച്ചാക്കൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി.

PREV
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം