മലയാളിയിൽ നിന്ന് മർദനമേറ്റ യുവതി മരിച്ചു; ലൈംഗിക അതിക്രമത്തിനും ഇരയായിട്ടുണ്ടെന്ന് എഫ്ഐആർ, പ്രതി ദീപക് കൃഷ്ണ ഒളിവിൽ

Published : May 05, 2026, 10:04 PM IST
deepak

Synopsis

മലയാളിയിൽ നിന്ന് മർദനമേറ്റ യുവതി മരിച്ചു. വാടാനപ്പള്ളി സ്വദേശിയായ 47കാരിയാണ് മരിച്ചത്. മലയാളി ദീപക് കൃഷ്ണയാണ് യുവതിയെ ആക്രമിച്ചത്.

തൃശ്ശൂർ: ബെം​ഗളൂരുവിൽ മലയാളിയിൽ നിന്ന് മർദനമേറ്റ യുവതി മരിച്ചു. വാടാനപ്പള്ളി സ്വദേശിയായ 47കാരിയാണ് മരിച്ചത്. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. അല്പസമയം മുൻപാണ് മരണം സംഭവിച്ചത്. തെരുവുനായകൾക്കായി ഷെൽട്ടർ ഹോം നടത്തിയിരുന്ന മലയാളി ദീപക് കൃഷ്ണയാണ് യുവതിയെ ആക്രമിച്ചത്. യുവതി ലൈംഗിക അതിക്രമത്തിനും ഇരയായിട്ടുണ്ടെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്.

പ്രതി ലൈംഗിക ഉദ്ദേശത്തോടെ യുവതിയെ സമീപിച്ചെന്നും എതിർത്തതിന്റെ വൈരാഗ്യത്തിൽ മർദിച്ചതെന്നുമാണ് എഫ്ഐആർ. പ്രതി ദീപക് കൃഷ്ണ ഒളിവിലാണ്. കർണാടക പൊലീസ് തൃശൂരിലെ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. കാരണവർ വധക്കേസിലെ ഷെറിന്റെ സഹതടവുകാരിയായിരുന്നു യുവതി. ഷെറിന് ജയിലിൽ കിട്ടിയ വിഐപി പരിഗണന ഇവർ വെളിപ്പെടുത്തിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; ചർച്ചയ്ക്കായി കേരളത്തിലേക്ക് രണ്ട് നിരീക്ഷകരെ നിയോ​ഗിച്ച് എഐസിസി
ഫലപ്രഖ്യാപനത്തിന്റെ തിരക്കിൽ ലഹരിമരുന്ന് വിൽപ്പന; മൊത്തവിതരണക്കാരനെ പിടികൂടി എക്സൈസ്