ട്രെയിൻ യാത്രക്കിടെ കല്ലേറിൽ യുവതിക്ക് പരിക്കേറ്റ സംഭവം; കല്ലെറിഞ്ഞ കടലുണ്ടി സ്വദേശി പിടിയിൽ, ലഹരിയിലെന്ന് മൊഴി

Published : Apr 20, 2026, 10:17 PM IST
train attack accused

Synopsis

സംഭവം നടന്നു 20 ദിവസത്തിന് ശേഷം ആണ് പ്രതിയെ പിടികൂടിയത്. കല്ലേറ് കൊണ്ട് ഐശ്വര്യയുടെ 2 പല്ലുകൾ പൊഴിഞ്ഞിരുന്നു. താടി എല്ലിനും പൊട്ടൽ സംഭവിച്ചിരുന്നു.

കോഴിക്കോട്: ട്രെയിൻ യാത്രക്കിടെ കല്ലെറ് കൊണ്ട് പെൺകുട്ടിക്ക് പരിക്കേറ്റ കേസിൽ കല്ലെറിഞ്ഞ പ്രതി പൊലീസ് പിടിയിൽ. കോഴിക്കോട് കടലുണ്ടി വടക്കുപാട് സ്വദേശി കൃഷ്ണകുമാർ ആണ് പിടിയിലായിരിക്കുന്നത്. കല്ലെറിഞ്ഞത് ലഹരിയിലെന്ന് പ്രതി പൊലീസിന് മൊഴി നൽകി. കഴിഞ്ഞമാസം 30 നാണ് കോഴിക്കോട് വച്ച് വിദ്യാർത്ഥിനിക്ക് കല്ലേറിൽ പരിക്കേറ്റത്. വടകര പുറമേരി സ്വദേശി ഐശ്വര്യക്കാണ് ഗുരുതരമായി പരിക്കേറ്റത്. ആലുവ യുസി കോളേജ് വിദ്യാർത്ഥിയാണ് ഐശ്വര്യ. സംഭവം നടന്നു 20 ദിവസത്തിന് ശേഷം ആണ് പ്രതിയെ പിടികൂടിയത്. കല്ലേറ് കൊണ്ട് ഐശ്വര്യയുടെ 2 പല്ലുകൾ പൊഴിഞ്ഞിരുന്നു. താടി എല്ലിനും പൊട്ടൽ സംഭവിച്ചിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് ഉണ്ടായ അപകടം: വില്ലനായത് അക്വാപ്ലെയ്‌നിങെന്ന് പ്രാഥമിക നിഗമനം
വടകര എംഡിഎംഎ കേസ്: പേരാമ്പ്ര ബിആർസിയിലെ ഒരധ്യാപിക കൂടി അറസ്റ്റിൽ; കേസിൽ ഇതുവരെ പിടിയിലായത് 3 അധ്യാപികമാർ